കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷം കഴിച്ച പൂച്ചയെ രക്തംനല്‍കി പട്ടി രക്ഷിച്ചു

  • By Meera Balan
Google Oneindia Malayalam News

new-zeeland
വെല്ലിംഗ്ടണ്‍: പൂച്ചയും പട്ടിയും, എലിയും പൂച്ചയുമൊക്കെ വര്‍ഗ ശത്രുക്കളാണെന്നാണ് വയ്പ്പ്. എന്നാല്‍ ഇത്തരം വര്‍ഗശത്രുതയെ പാടെ നിഷേധിയ്ക്കുന്ന പല വാര്‍ത്തങ്ങളും നാം ഇതിനോടകം തന്നെ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവം ന്യൂസിലന്‍ഡില്‍ നടന്നു. ഒരു പട്ടിയും പൂച്ചയുമാണ് ഈ കഥയിലെ താരങ്ങള്‍. കിം എഡ്വേര്‍ഡ് എന്ന യുവതിയുടെ റോറി എന്ന പൂച്ച കഴിഞ്ഞ ദിവസം എലിയെ കൊല്ലാന്‍ വച്ചിരുന്ന വിഷം കഴിച്ചു. വിഷം കഴിച്ച് അവശനിലയിലായ പൂച്ചയെ യുവതി ടൗറാംഗയിലെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിയന്തരമായി പൂച്ചയുടെ രക്തം മാറ്റിയാല്‍ മാത്രമേ പൂച്ച രക്ഷപ്പെടുകയുള്ളൂ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. പൂച്ചയുടെ രക്തം ഏത് തരത്തിലുള്ളതാണെന്നും മറ്റും പരിശോധിയ്ക്കാനും അധികം സമയം വേണ്ടി വരുമായിരുന്നു.ഗുരുതരാവസ്ഥയിലായിരുന്ന പൂച്ചയ്ക്ക് രക്തം അടിയന്തരമായി മാറ്റിവയ്ക്കേണ്ടത് അനിവാര്യമായിരുന്നു. അതിനാല്‍ തന്നെ ആരോഗ്യമുള്ള മറ്റൊരു വളര്‍ത്തു മൃഗത്തിന്റെ രക്തം നല്‍കിയാല്‍ പൂച്ച രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ യുവതിയോട് പറഞ്ഞു.

തുടര്‍ന്ന് യുവതി തന്റെ സുഹൃത്തിനെ വിളിയ്ക്കുകയും അവര്‍ തന്റെ ലാബ്രഡോര്‍ നായയുമായി എത്തുകയും പൂച്ചയ്ക്ക് ആവശ്യമായ രക്തം നല്‍കുകയും ചെയ്തു. പട്ടിയുടെ രക്തം പൂച്ചയ്ക്ക് നല്‍കിയതോടെ പൂച്ച രക്ഷപ്പെടുകയും ചെയ്തു. പൂച്ച രക്ഷപ്പെട്ടത് വളരെ അദ്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. ഇനി പൂച്ച, നായയെപ്പോലെ കുരയ്ക്കുമോ എന്ന് കാത്തിരുന്ന കാണാം.

English summary
Traditional animal rivalries were set aside in New Zealand when a dog's blood was used to save the life of a poisoned cat in a rare inter-species transfusion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X