കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ച്ചയായി 72മണിക്കൂര്‍ ജോലി ;21കാരന്‍ മരിച്ചു

  • By Super
Google Oneindia Malayalam News

Tension
ലണ്ടണിലെ ബാങ്ക്‌ ഓഫ്‌ അമേരിക്കയില്‍ ഇന്റണ്‍ഷിപ്പ്‌ ചെയ്‌തിരുന്ന ഇരുപ്പത്ത്‌ിയൊന്നുകാരനാണ്‌ തുടര്‍ച്ചയായി 72 മണിക്കൂര്‍ ജോലി ചെയ്‌ത ശേഷം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ജര്‍മ്മനിയിലെ മിഷിഗാന്‍ യൂണിവേഴ്‌സിറ്റിയിലെ ബിസിനസ്സ്‌ ബിരുദവിദ്യാര്‍ത്ഥിയായ മൊറിറ്റ്‌സ്‌ എര്‍ഹാര്‍ഡ്‌സാണ്‌ തന്റെ സമ്മര്‍ ഇന്റണ്‍ഷിപ്പ്‌ പൂര്‍ത്തിയിക്കാന്‍ ഏഴ്‌ ദിവസം ബാക്കി നില്‍ക്കെ മരിച്ചത്‌.

മരിച്ച വിദ്യാര്‍ത്ഥിക്ക്‌ അപസ്‌മാരം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. വാള്‍സ്‌ട്രീറ്റ്‌ ഒയാസീസിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പോസ്‌റ്റില്‍ ഇയാള്‍ മൂന്ന്‌ ദിവസം ബാങ്കില്‍ കഴിഞ്ഞ ശേഷം രാവിലെ 6 മണിക്ക്‌ ഫ്‌ലാറ്റില്‍ എത്തുകയും പിന്നീട്‌ ബാത്‌റൂമില്‍ ഷവറിനടിയില്‍ മരിച്ച നിലയില്‍ റൂംമേറ്റ്‌ കാണുകയുമായിരുന്നെന്ന്‌ പറയുന്നു. ഈ പോസ്‌റ്റിനു താഴെ വിദ്യാര്‍ത്ഥികളും ബാങ്കിംങ്ങ്‌ മേഖലയിലെ വിദഗദ്ധരുമടക്കം നിരവധി പേരാണ്‌ വിദ്യാര്‍ത്ഥികളെ ഇന്റണ്‍ഷിപ്പിന്റെ പേരില്‍ പീഢിപ്പിക്കുന്നതിനെതിരെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്‌. ഇന്റണ്‍ഷിപ്പ്‌ ചെയ്യുന്ന വിദ്യാര്‍ത്ഥികളെക്കൊണ്ട്‌ ആഴ്‌ചയില്‍ പരമാവധി 100-110 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലയെന്നു വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നു. ബാങ്കിംങ്ങ്‌ മേഖലയില്‍ നിരവധി വിദ്യാര്‍ത്ഥികളാണ്‌ ഇന്റണ്‍ഷിപ്പിന്റെ പേരില്‍ രാവും പകലും ഇല്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്‌.

English summary
A german business student dies after working for 72 hours in row at london bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X