കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാപ്പുവിനോട് സര്‍ക്കാരിന് വിരോധം?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സര്‍ക്കാരിനെ എതിര്‍ക്കുന്നതുകൊണ്ടാണ് ആശ്രാം ബാപ്പു വേട്ടയാടപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ ശിഷ്യര്‍ പറയുന്നു. സര്‍ക്കാരിന്റെ കഴിവ് കേടിനെ എപ്പോഴും വിമര്‍ശിക്കുന്ന ബാപ്പു അധികൃതരുടെ കണ്ണിലെ കരടായിരുന്നുവെന്നാണ് ശിഷ്യരുടെ പക്ഷം. 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുടുങ്ങിക്കിടക്കുകയാണ് ആത്മീയ നേതാവായ ആശ്രാം ബാപ്പു ഇപ്പോള്‍.

ആശ്രാം ബാപ്പുവിന്റെ ശിഷ്യയായ കോമള്‍ മല്‍ഹോത്ര അടുത്തകാലത്ത് പ്രശസ്തയായ ഒരു പെണ്‍കുട്ടിയാണ്. റോഡരികില്‍ വച്ച് ഒരു സ്ത്രീയുടെ മാലപൊട്ടിച്ചോടാന്‍ ശ്രമിച്ച മോഷ്ടാക്കളെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്ക് വെടിയേറ്റിരുന്നു. അനീതി കണ്ടാല്‍ സഹിഷ്ണുതയോടെ ഇരിക്കരുതെന്ന ഗുരുവിന്റെ വാക്കുകളാണ് അക്രമികളെ എതിരിടാന്‍ തനിക്ക് പ്രചോദനമായതെന്ന് കോമള്‍ പിന്നീട് പറഞ്ഞിരുന്നു.

Asaram Bappu

ലൈംകാപവാദക്കേസില്‍ കുടുങ്ങിയെങ്കിലും കോമള്‍ മല്‍ഹോത്ര അടക്കമുള്ള ശിഷ്യരും അനുയായികളും അത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനായ ബാപ്പു ഗോവധ നിരോധനത്തിന് വേണ്ടി വാദിക്കുന്ന ഒരാളാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കഴിവുകേടിനെ വിമര്‍ശിച്ചതാണ് ഇപ്പോഴത്തെ വിവാദത്തിന് പിറകില്‍ എന്നാണ് അനുയായികളുടെ പക്ഷം.

ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ മാധ്യമങ്ങളും ബാപ്പുവിനെതിരെ അനാവശ്യമായി തിരിയുകയായിരുന്നുവെന്നും അനുയായികള്‍ക്ക് ആക്ഷേപമുണ്ട്. ബലാത്സംഗ കേസില്‍ ബാപ്പുവിനെതിരെ ഒരു തെളിവ് പോലും ഹാജരാക്കപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങള്‍ അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചുവെന്നും അനുയായികള്‍ ആരോപിക്കുന്നുണ്ട്.

English summary
Asaram Bapu being targetted for opposing the govt, say his disciples.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X