ശാലു മേനോന്‍ ജയിലില്‍ കഴിഞ്ഞത് 50 ദിവസം
തിരുവനന്തപുരം: സോളാര്‍ കേസിലെ വിവാദ നായികമാരില്‍ ഒരാളും സിനിമാ - സീരിയല്‍ നടിയുമായി ശാലുമേനോന്‍ ജയിലില്‍ കിടന്നത് 50 ദിവസം. തട്ടിപ്പുകേസില്‍ ശാലുവിന് വെള്ളിയാഴ്ചയാണ് കോടതി ജാമ്യം അനുവദിച്ചത്. ജയില്‍ മോചിതയായ ശാലുമേനോന്‍ മാധ്യമപ്രവര്‍ത്തകരോട് ഒന്നും സംസാരിക്കാന്‍ കൂട്ടാക്കാതെയാണ് വീട്ടിലേക്ക് പോയത്.
അട്ടക്കുളങ്ങര ജയിലില്‍ ശാലു മേനോനെ സ്വീകരിക്കാനായി അമ്മ ഇന്ദിരയും രണ്ട് ബന്ധുക്കളും അഭിഭാഷകനുമാണ് എത്തിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശാലു മേനോന്‍ ഒന്നും പറയാനില്ല എന്ന് മാത്രം പറഞ്ഞ് കാറില്‍ കയറി പോവുകയായിരുന്നു. ചങ്ങനാശേരിയിലെ വീട്ടിലേക്കായിരിക്കും ശാലു പോയിരിക്കുക എന്ന് അഭിഭാഷകനാണ് പറഞ്ഞത്.

സോളാര്‍ പ്ലാന്റ് ഇടപാടില്‍ തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയില്‍ നിന്നും പണം തട്ടിയ കേസിലാണ് ശാലുമേനോന്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്. ഈ കേസില്‍ വെള്ളിയാഴ്ച ഉപാധികളോടെ കോടതി ശാലുവിന് ജാമ്യം നല്‍കുകയായിരുന്നു. രണ്ട് പേരുടെ ആള്‍ജാമ്യവും ഒരുലക്ഷം ലക്ഷം രൂപയുമാണ് ജാമ്യ വ്യവസ്ഥ.
കേസില്‍ അന്വേഷണം കഴിയുന്നത് വരെ സംസ്ഥാനം വിട്ടുപോകരുത് എന്നും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ശാലു മേനോന്‍ ജയില്‍ വിട്ടത്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗമായ ടെന്നി ജോപ്പനും കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. കോടതി നടപടികള്‍ക്ക് ശേഷം ജോപ്പനും ജയില്‍വിട്ടു. ജോപ്പന് ജാമ്യം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications