Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെക്കാള്‍ ക്രൂരം കോണ്‍ഗ്രസെന്ന് മദനി

ബാഗ്ലൂര്‍: കഴിഞ്ഞ ബി ജെ പി സര്‍ക്കാരിനെക്കാള്‍ ക്രൂരമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നോട് പെരുമാറുന്നത് എന്ന് പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ കത്ത്. കര്‍ണാടകയില്‍ ഇപ്പോള്‍ പോലീസ് രാജാണ് നടക്കുന്നത്. ഇതിന് തെളിവാണ് തനിക്കെതിരായ പുതിയ കേസെന്നും മദനി ആരോപിച്ചു.

തിങ്കളാഴ്ച മദനിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അതേസമയം മദനിയുടെ ജാമ്യക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ല എന്ന നിലപാട് കര്‍ണാടക സര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കി. മദനിയുടെ ജാമ്യക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് നിലപാട് മാറ്റാന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രി ജോര്‍ജ്ജാണ് പറഞ്ഞത്.

മദനിയുടെ കേസ് കോടതിയിലാണ്. ജാമ്യം നല്‍കുന്ന കാര്യം തീരുമാനിക്കേണ്ടതും കോടതിയാണ്. ഇതില്‍ സര്‍ക്കാരിന് ഇടപെടാനാകില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ വാദം നടക്കുന്നത്. മദനിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പരാതി കിട്ടിയാല്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി എടുക്കും.

ജയിലില്‍ കഴിയുന്ന മദനിയുടെ ജാമ്യ അപേക്ഷയെ സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ എതിര്‍ത്തിരുന്നു. നിരവധി കേസുകളില്‍ മദനി പ്രതിയാണെന്നും മദനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. 2008 ലെ ബോംബ് സ്‌ഫോടനക്കേസിലാണ് മദനി ബാഗ്ലൂര്‍ ജയിലില്‍ കഴിയുന്നത്. പരപ്പന അഗ്രഹാര ജയിലിലാണ് മദനിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടത്തെ പ്രത്യേക കോടതിയിലാണ് മദനിയുടെ വിചാരണയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+