കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യസുരക്ഷ ബില്‍ പാര്‍ലമെന്റില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:യുപിഎ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ഭക്ഷ്യ സുരക്ഷ പദ്ധതി 2013 ആഗസ്റ്റ് 26 ന് ലോക്‌സഭയില്‍ വോട്ടിനിടും. ഭക്ഷ്യ സുരക്ഷ ബില്‍ ഏത് വിധേനയും പാസാക്കിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് കോണ്‍ഗ്രസ്. ഇതിനായി എല്ലാ കോണ്‍ഗ്രസ് എംപിമാര്‍ക്കും സഭയില്‍ ഹാജരാകണം എന്ന് കാണിച്ച് വിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റുക എന്നുദ്ദേശിച്ചാണ് ഭക്ഷ്യ സുരക്ഷാ പദ്ധതി കൊണ്ടുവരുന്നത്. ഗ്രാമീണ ജനതയുടെ 75 ശതമാനത്തിനും, നഗരങ്ങളിലെ 50 ശതമാനം ജനങ്ങള്‍ക്കും ചുരുങ്ങിയ ചെലവില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കാനാണ് പദ്ധതി. ഇതില്‍ മുന്‍ഗണന ക്രമത്തില്‍ ഓരോ കുടുംബത്തിനും എല്ലാ മാസവും ഏഴ് കിലോ ധാന്യങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. ഒരു കിലോ അരിക്ക് 2 രൂപ, ഗോതമ്പിന് മൂന്ന് രൂപ, മറ്റ് ധാന്യങ്ങള്‍ക്ക് ഒരു രൂപ എന്ന കണക്കിലാണ് ഇവ ലഭ്യമാക്കുക.

Loksabha

എന്നാല്‍ യുപിഎയുടെ ഈ സ്വപ്‌ന പദ്ധതിക്കതെിരെ പ്രതിപക്ഷം ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ബില്ലിലെ പല വ്യവസ്ഥകളും ഭേദഗതി ചെയ്യണം എന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ബില്‍ നടപ്പാക്കുന്നത് രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് വഴിവക്കുമെന്നും ആരോപണം ഉണ്ട്. 2014 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കോണ്‍ഗ്രസിന്റെ എളുപ്പവഴിയാണ് ഭക്ഷ്യ സുരക്ഷ ബില്‍ എന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ബില്‍ സഭയില്‍ അവതരിപ്പിക്കാനിരിക്കെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ബില്ലില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് ജയലളിതയുടെ ആവശ്യം.നഗരങ്ങളിലെ എല്ലാ വിഭാഗം ജനങ്ങളേയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു. ബില്‍ പാസാക്കും മുമ്പ് സംസ്ഥാന സര്‍ക്കാരുകളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Aware that time to get the crucial Food Security Bill passed is ending fast as the Monsoon Session of Parliament is nearing its end, the UPA government will initiate discussion on the gamechanger anti-poverty legislation in Lok Sabha on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X