• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭക്ഷ്യ സുരക്ഷക്ക് പിറകെ ഭൂ നിയമവുമായി കോണ്‍ഗ്രസ്

  • By Soorya Chandran

ദില്ലി: ഭക്ഷ്യ സുരക്ഷ ബില്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്തതിന്റെ തൊട്ടുപിറകെ ഭൂ നിയമത്തിനായി കേന്ദ്ര സര്‍ക്കാര്‍. ഭൂമി എറ്റെടുക്കല്‍ ബില്ല് 2013 ആഗസ്റ്റ് 29 ന് ലോകസഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ ബില്‍ അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

1984 ലെ ഭൂമി എറ്റെടുക്കല്‍ നിയത്തെ പൊളിച്ചെഴുതുന്നതാണ് പുതിയ ബില്‍. തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് ഭക്ഷ്‌സുരക്ഷ ബില്ലിന് തൊട്ടു പിറകെയായി ഭൂമി ഏറ്റെടുക്കല്‍ ബില്ലുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നതെന്നും ആരോപണം ഉണ്ട്.

പുതിയ ബില്‍ പ്രകാരം വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്പോള്‍ ഭു ഉടമകള്‍ക്ക് പരമാവധി പ്രയോജനം ലഭിക്കും. അങ്ങനെയാകുമ്പോള്‍ ഭുമി ഏറ്റെടുക്കല്‍ എന്നത് വ്യാവസായിക വളര്‍ച്ചക്ക് ഒരു പ്രശ്‌നമേ ആകില്ല എന്ന പ്രതീക്ഷിലാണ് സര്‍ക്കാര്‍.

സ്വകാര്യ വ്യവസായിക പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ പ്രദേശത്തെ 80 ശതമാനം ജനങ്ങളുടെ സമ്മതം വേണമെന്ന് ബില്‍ നിഷ്‌കര്‍ഷിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്ക് 70 ശതമാനം ആളുകളുടെ പിന്തുണ മതി. ഉത്തര്‍ പ്രദേശിലും ഹരിയാനയിലുപം ഒക്കെ ഭൂമി എറ്റെടുക്കല്‍ മൂലം ഉണ്ടായ പ്രശ്‌നങ്ങളില്‍ നിന്ന പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം വച്ചിരിക്കുന്നത്.

ഭൂ ഉടമകള്‍ക്ക് പരമാവധി ആനുകൂല്യം ലഭിക്കും എന്നതാണ് പ്രധാന ഗുണം. ഗ്രാമ പ്രദേശങ്ങളില്‍ വിപണി വിലയുടെ നാലിരട്ടി നഷ്ടപരിഹാരമായി ഭൂ ഉടമകള്‍ക്ക് നല്‍കണം. ഗനരങ്ങളില്‍ രണ്ട് ഇരട്ടിയാണ് നല്‍കേണ്ടത്.

വ്യവസായി സമൂഹം ബില്ലിനെ സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷേ പല നിര്‍ദ്ദേശങ്ങളും പദ്ധതിച്ചെലവ് ഏറെ വര്‍ദ്ധിപ്പിക്കുന്നതാണെന്നും അഭിപ്രായമുണ്ട്. നിലവിലെ സാഹചര്യത്തെ അപേക്ഷിച്ച് 40 മുതല്‍ അറുപത് ശതമാനം വരെ പദ്ധതിച്ചെലവ് കൂടുമെന്നാണ് വ്യലസായികളുടെ കണക്ക് കൂട്ടല്‍.

പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി നല്ല തതയ്യാറെടുപ്പോടെയാണ് കോണ്‍ഗ്രസ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി ജയറാം രമേശ് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമായും ബിജെപി പ്രസിഡന്റ് രാജ് നാഥ് സിങുമായും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

ഭൂമി വിട്ടുകൊടുക്കാതെ, ലീസിന് നല്‍കുന്ന രീതിയില്‍ ആക്കണം ബില്ലിലെ വ്യവസ്ഥ എന്നാണ് ബിജെപിയുടെ ആവശ്യം. ഇങ്ങനെയാകുമ്പോള്‍ ആളുകള്‍ക്ക് ഭൂമി നഷ്ടപ്പെടുകയില്ല. നിശ്ചിത വരുമാനം ലഭിക്കുകയും ചെയ്യും. എന്തായാലും ഈ നിര്‍ദ്ദേശം അഗീകരിച്ചുകൊണ്ട് തന്നെ ബില്ലുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നാണ് സൂചന.

English summary
Following the passage of the Food Security Bill, the UPA government on Thursday will introduce another landmark legislation — the Land Acquisition Bill — that aims to provide "just and fair" compensation to families whose land has been acquired for industrial purposes.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more