'അത് എന്റെ മകന്‍ ആകാതിരിക്കട്ടെ' യാസീന്റെ പിതാവ്
ബാംഗ്ലൂര്‍: അറസ്റ്റിലായ തീവ്രവാദി യാസീന്‍ ഭട്കല്‍ തന്റെ മകന്‍ ആകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് യാസീന്‍ ഭട്കല്‍ എന്ന അഹമ്മദ് സിദ്ദിബാപ്പയുടെ പിതാവ്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനായ യാസീന്‍ ഭക്ടലിനെ 2013 ആഗസ്റ്റ് 28 ന് ബീഹാര്‍ നേപ്പാള്‍ അതിര്‍ത്തിയിലെ ദര്‍ബംഗയില്‍നിന്നാണ് എന്‍ഐഎയും കര്‍ണാടക പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഭട്കല്‍ എന്നത് കര്‍ണാടകത്തിലെ ഒരു ചെറിയ നഗരമാണ്. യാസീന്‍ ഭട്കല്‍ എന്ന തീവ്രവാദിയുടെ ജനനത്തോടെ ഈ നാടിനേയും നാട്ടുകാരേയും ആളുകള്‍ സംശയത്തോടെ വീക്ഷിക്കാന്‍ തുടങഅങി. അതിലും കഷ്ടമായിരുന്നു യാസീസിന്റെ കുടുംബത്തിന്റെ അവസ്ഥ. നാട്ടില്‍ ഒറ്റപ്പെട്ടുപോയ കുടുംബം. ബന്ധുക്കളോ സുഹൃത്തുക്കളോ പോലും തിരിഞ്ഞു നോക്കാതിരുന്ന കാലം.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യാസീന്‍ എന്ന അഹമ്മദ് സിദ്ദിബപ്പ നാടുവിട്ടത്. ദുബായില്‍ ബിസിനസിനെന്നുപറഞ്ഞ് വീടുവിട്ടിറങ്ങിയ മകനെ പിന്നെ രാജ്യം ഭയക്കുന്ന തീവ്രവാദികളുടെ പട്ടികയിലാണ് പിതാവ് സരാര്‍ സിദ്ദിബപ്പ കണ്ടത്.
വീട് വിട്ടുപോകുമ്പോള്‍ അവന്‍ പാവമായിരുന്നു. നിഷ്‌കളങ്കനായിരുന്നു എന്നാണ് എന്‍ഡിടിവിയോട് സരാര്‍ പറഞ്ഞത്. ഇപ്പോള്‍ പിടിയിലായത് എന്റെ മകന്‍ തന്നെയാണോ എന്ന് പോലും തനിക്കറിയില്ല. അവന് നേരിട്ടുകാണാതെ തനിക്കിത് വിശ്വസിക്കാനാവില്ലെന്നും സരാര്‍ സിദ്ദിബപ്പ പറയുന്നു.
2010 ല്‍ യാസിന്‍ ഭട്കലിന്റെ സഹോദരന്‍ സമദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തെറ്റിദ്ധാരണയുടെ പുറത്ത് നടന്ന സംഭവമായിരുന്നു ഇത്. പക്ഷേ ഇതോടെ സമദിന്റെ ജീവിതം തന്നെ നശിച്ചുപോയെന്ന് സരാര്‍ സിദ്ദിബപ്പ പറയുന്നു.
ഇപ്പോള്‍ പിടിക്കപ്പെട്ടത് തന്റെ മകന്‍ തന്നെയാണ് എന്ന് ഉറപ്പിക്കപ്പെട്ടാല്‍ അവന് വേണ്ടി ഞങ്ങള്‍ എന്തെങ്കിലും ചെയ്യും. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്ന്ത അവന്‍ നിഷ്‌കളങ്കനാണെന്നാണ്. അവനെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കാകുന്നതൊക്കെ ചെയ്യും- സരാര്‍ സിദ്ദിബപ്പ പറഞ്ഞു.
ഭട്കലിനെ ഒരു വ്യാജ ഏറ്റമുട്ടലില്‍ കൊല്ലാതെ അറസ്റ്റ് ചെയ്തത് ഭാഗ്യമായി എന്ന് കഴിഞ്ഞ ദിവസം ഭട്കലിന്റെ അമ്മാവന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications