Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണ്‍കുട്ടിയെ പ്രസവിച്ചില്ല;ഭാര്യയെ കൊന്നു

ഝാന്‍സി: ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിര്‍ബന്ധിച്ച് വിഷം കുടിപ്പിച്ചു. ഉടന്‍ തന്നെ യുവതി വീട്ടുകാരെ വിവരം അറിയിച്ചു. അച്ഛനും സഹോദരനും എത്തി ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചു.

മധ്യപ്രദേശിലെ സിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. സാധന എന്ന 28 കാരിയാണ് മരിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അന്നുമുതല്‍ സ്ത്രീ ധനത്തിന്റെ പേര് പറഞ്ഞ് മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുമായിരുന്നുവെന്ന് സാധനയുടെ പിതാവ് ഫൂല്‍ സിങ് പറഞ്ഞു.

Madhya Pradesh Map

പിന്നീട് കുട്ടികള്‍ ഉണ്ടാകാത്തതിനായി പീഡനം. ഒരുപാട് നാളത്തെ ചികിത്സക്ക് ശേഷം ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചു. അത് കഴിഞ്ഞപ്പോള്‍ ആണ്‍ കുട്ടിയെ പ്രസവിക്കാത്തിനായി ഉപദ്രവം.

സാധനക്ക് ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കാനാവില്ലെന്ന് ഏതോ സ്വാമി ഭര്‍ത്താവിന്റെ കുടുംബത്തെ ധരിപ്പിച്ചിരുന്നതായി ഫൂല്‍ സിങ് പറയുന്നു. ഈ സാഹചര്യത്തില്‍ സാധനയെ വധിച്ച് മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭര്‍ത്താവ്. ഇയാള്‍ക്ക് കൂട്ടായി ബന്ധുക്കളും ഉണ്ടായിരുന്നതായി ഫൂല്‍ സിങ് പറഞ്ഞു.

മകളെ മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് വിഷം കഴിപ്പിക്കുകയും ചെയ്ത വിവരമറിഞ്ഞ് ഓടിയെത്തിയതായിരുന്നു ഫൂല്‍ സിങ്. ഉടന്‍ തന്നെ മകളുമായി ഝാന്‍സി മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടു. യാത്രാമധ്യേയാണ് സാധന വിവരങ്ങളെല്ലാം പിതാവിനോട് പറഞ്ഞത്.

പൃഥ്വിപുര്‍ പോലീസ് സ്‌റ്റേഷനില്‍ ഫൂല്‍ സിങ് പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം ഉടന്‍ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+