അഡ്വ.ഫെനി ബാലകൃഷ്ണന്‍ വീണ്ടും മലക്കംമറിയുന്നു?

സരിതയുടെ മൊഴിയുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷണല്‍ മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുത്തപ്പോഴാണ് ഫെനി വീണ്ടും മലക്കം മറിയുന്നത്. സരിതയുടെ മൊഴികേട്ട താന്‍ ഞെട്ടിപ്പോയെന്നും അതില്‍ കേന്ദ്ര-സംസ്ഥാന നേതാക്കളുടെ പേരുണ്ടെന്നുമാണ് ഫെനി ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
കോടതിയില്‍ നിന്ന് മറ്റുള്ളവരെ പുറത്താക്കി, സരിത മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കുമ്പോള്‍ എന്താണ് പറയുന്നതെന്ന് വ്യക്തമായി കേള്‍ക്കാന്‍ കഴിയാത്തത്രയും അകലെയായിരുന്നു താനെന്നാണ് ഫെനി ഇപ്പോള്‍ പറയുന്നത്. സരിതയുടെ വക്കാലത്തൊഴിയാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നല്‍കി. പരാതി എഴുതി നല്‍കുന്നതില്‍ നിന്ന് മജിസ്‌ട്രേറ്റ് തന്നെ ഒഴിവാക്കിയെന്നും ഫെനി പറഞ്ഞു.
സരിതയുടെ മൊഴി മജിസ്‌ട്രേറ്റ് എഴുതിയെടുത്തിരുന്നോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിന്റെ ഇരിപ്പിടം ഉയര്‍ന്നതിനാല്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണന്റെ മറുപടി. വ്യാഴാഴ്ച വൈകിട്ടാണ് ഫെനിയെ വിജിലന്‍സ് രജിസ്ട്രാര്‍ മോഹന്‍ദാസിന് മുമ്പാകെ ഹാജരാക്കി മൊഴിയെടുത്തത്.












Click it and Unblock the Notifications