കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ആദ്യ എസി ബസ് സ്റ്റാന്റ് ഗുഡ്ഗാവില്‍

  • By Soorya Chandran
Google Oneindia Malayalam News

ഗുഡ്ഗാവ്: രാജ്യത്തെ ആദ്യത്തെ എയര്‍ കണ്ടീഷന്‍ ചെയ്ത ബസ് സ്റ്റാന്റ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ഒരുങ്ങുന്നു. രാജ്യ തലസ്ഥാനമായ ദില്ലിയോട് വളരെ അടുത്ത് കിടക്കുന്ന നഗരമാണ് ഗുഡ്ഗാവ്. 2013 ആഗസ്റ്റ് 30 ന് ചാണ്ഡിഗഢില്‍ വച്ചാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എസി ബസ് സ്റ്റാന്റിന്റെ കാര്യം വെളിപ്പെടുത്തിയത്.

ബസ് സ്റ്റാന്റിന്റെ രൂപരേഖയും പദ്ധതിയും ഒക്കെ തയ്യാറായി കഴിഞ്ഞിരിക്കുന്നു. പദ്ധതിക്കായി പണവും അനുവദിച്ചുതായി സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Gurgaon Map

ഗുഡ്ഗാവിലെ സെക്ടര്‍ 29 ലായിരിക്കും ബസ് സ്റ്റാന്റ് പണിയുക. മൂന്‌ന് ഏക്കറോളം വിസ്തൃതിയുണ്ടായിരിക്കും ഇതിന്.

വലിയ പദ്ധതിയാണ് ഹരിയാന സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ബസ് സ്റ്റാന്റിനുള്ളില്‍ ടിക്കറ്റ് കൗണ്ടര്‍, കാത്തിരിപ്പ് കേന്ദ്രം, വിശ്രമ കേന്ദ്രം, ഓഫീസ് സ്‌പേസ്, എടിഎം, ക്ലോക്ക് റും തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. പൊതു ശൗചാലയങ്ങളും വികലാംഗംര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കും. വിപുലമായ കാന്റീനും ബുക്ക് സ്റ്റോറും എന്തിന് പോസ്റ്റ് ഓഫീസ് പോലും ഉണ്ടാകും. ബസ് ടിക്കറ്റ് കിട്ടാത്തവര്‍ക്ക് ട്രെയിനില്‍ പോകാന്‍ ട്രെയിന്‍ ടിക്കറ്റ് കൗണ്ടറും ഉണ്ടായിരിക്കും.

ബസ് സ്റ്റാന്‍ഡില്‍ വച്ച് എന്തെങ്കിലും കളഞ്ഞ് കിട്ടുകയോ, നഷ്ടപ്പെടുകയോ ചെയ്താല്‍ അക്കാര്യം ധരിപ്പിക്കാന്‍ പ്രത്യേക ഓഫീസും ഉണ്ടായിരിക്കും.

English summary
Harayana's Gurgaon city, adjoining the national capital, will have the India's first air-conditioned bus stand in the country, a senior official said in Chandigarh on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X