കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് മേധാവിക്ക് ഭീഷണിയായി അറുത്ത തല

  • By Soorya Chandran
Google Oneindia Malayalam News

നൈറോബി: കെനിയയിലെ പോലീസ് സേനയെ നവീകരിക്കുന്നതിനെതിരെ പ്രതിലോമ ശക്തികള്‍ കടുത്ത നടപടിയിലേക്ക്. പോലീസ് മേധാവിക്ക് ഒരാളുടെ അറുത്തെടുത്ത തലയും കൈകളും അയച്ചു കൊടുത്താണ് ഇവര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

തലുയും കൈകളും ഒരു പെട്ടിയില്‍ അടച്ച് നൈറോബിയിലെ ദേശീയ പോലീസ് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാനത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കളാകുമെന്ന് സംശയിച്ച് ബോംബ് സ്‌ക്വാഡ് എത്തിയാണ് പെട്ടി തുറന്നതെന്ന് സിറ്റി പോലീസ് ചീഫ് ബെന്‍സണ്‍ കിബുയി അറിയിച്ചു.

Nairobi Map

പോലീസ് കമ്മീഷന്‍ മേധാവി ജോണ്‍സ്റ്റണ്‍ കവലുദിക്ക് ഒരു ഭീഷണിക്കുറിപ്പും പെട്ടിയില്‍ ഉണ്ടായിരുന്നു. അടുത്തത് നിങ്ങളെയാണ് കൊലപ്പെടുത്തുക എന്നതായിരുന്നു ഭീഷണി.

കെനിയയിലെ പോലീസ് സേനയുടെ സമൂലമായ നവീകരണത്തിനുള്ള നിയമം 2011 ല്‍ ആണ് കൊണ്ടുവന്നത്. 2007-2008 കാലത്ത് തിരഞ്ഞെടുപ്പിന് ശേഷം നടന്ന പോലീസ് അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഈ നിയമം നടപ്പാക്കാനായിരുന്നില്ല. പോലീസ് മേധാവിയുടെ ചില അധികാരങ്ങള്‍ കമ്മീഷന്‍ ചീഫിന് നല്‍കുന്ന തരത്തിലുള്ളതായിരുന്നു ഇത്.

ഇത്തരമൊരു ഭീഷണിക്ക് പിന്നിലുളള്ള കാരണമെന്തെന്ന് പറയാനാകില്ലെന്നാണ് സിറ്റി പോലീസ് മേധാവി പറയുന്നത്.

English summary
A human head and two hands have been sent to Kenya's police commission chief, viewed as a grim warning against his efforts to reform the force, officers said Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X