കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീന്‍സിനും സ്ലീവ്ലെസ് ടോപ്പിനും വിലക്ക്?

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: ചെന്നൈയിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കൊളേജുകളില്‍ ഡ്രസ് കോഡ് നിലവില്‍ വരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഒരാഴ്ചയ്ക്കകം കൊളേജ് പ്രിന്‍സിപ്പള്‍ മാര്‍ക്ക് നല്‍കും. പുതിയ സര്‍ക്കുലര്‍ പ്രകാരം പല വസ്ത്രങ്ങള്‍ക്കും കൊളെജുകളില്‍ നിരോധനം ഏര്‍പ്പെടുത്തും.

College

ആണ്‍ കുട്ടികള്‍ക്ക് ടീഷര്‍ട്ടുകള്‍ ധരിയ്ക്കാന്‍ അനുമതി ഉണ്ടാകില്ല. പെണ്‍കുട്ടികള്‍ക്ക് ജീന്‍സും സ്ലീവ് ലെസ് ടോപ്പുകളും ധരിയ്ക്കാനും അനുമതി നിഷേധിയ്ക്കപ്പെടും. പല കൊളെജുകളിലെയും പ്രിന്‍സിപ്പള്‍മാരുടെ പ്രത്യേക ആവശ്യപ്രകാരമാണ് വസ്ത്രധാരണത്തിനായി സര്‍ക്കുലര്‍ പുറപ്പെടുവിയ്ക്കുന്നതെന്ന് കൊളെജ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ടി സെന്തമിഴ്‌സെല്‍വി പറഞ്ഞു. മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ സംസ്ഥാനത്തെ വിവിധ ആര്‍ട്‌സ് ആന്റ് സയന്‍സ് കൊളെജുകളില്‍ പഠിയ്ക്കുന്നുണ്ട്. സര്‍ക്കുലര്‍ എല്ലാവര്‍ക്കും ഒരു പോലെ ബാധകമായിരിയ്ക്കും

എന്നാല്‍ ഈ നടപടി സദാചാര പൊലീസ് ചമയുന്നതിന്‍റെ ഭാഗമായിട്ടാണെന്ന് ചില വിദ്യാര്‍ഥിനികള്‍ അഭിപ്രായപ്പെട്ടു. ശരീരം തങ്ങളുടേതാണെന്നും അതില്‍ എന്ത് ധരിയ്ക്കണമെന്ന് തീരുമാനിയ്ക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. സംസ്ഥാനത്തെ ചില പ്രൊഫഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് നടപ്പിലാക്കിയിട്ടുണ്ട്. നടപടിയ്ക്കെതിരെ വിമര്‍ശനവുമായി ധാരാളം വിദ്യാര്‍ഥികള്‍ രംഗത്ത് വരുന്നുണ്ട് .

English summary
The directorate of collegiate education, which is in charge of all arts and science colleges in Tamil Nadu, will soon send a circular banning students from wearing certain articles of clothing, and giving their stamp of approval to others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X