കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമാമുമാര്‍ക്ക് ധനസഹായം നല്‍കണ്ട;ഹൈക്കോടതി

  • By Meera Balan
Google Oneindia Malayalam News

Mamta
കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാര്‍ ഇമാമുകള്‍ക്കും മുഅദ്ദീന്‍ (മുക്രി) മാര്‍ക്കും നല്‍കുന്ന പ്രതിമാസ ധനസഹായം ഭരണഘടനാവിരുദ്ധമാണെന്ന് കൊല്‍ക്കത്താ ഹൈക്കോടതി. സെപ്റ്റംബര്‍ രണ്ട് തിങ്കളാഴ്ചയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് പ്രണബ് കുമാര്‍ ഛത്തോപാധ്യായ്, ജസ്റ്റിസ് മുരാരി പ്രസാദ് ശ്രീവാസ്തവ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ബിജെപി ഫയല്‍ ചെയ്ത പൊതു താല്‍പ്പര്യഹര്‍ജിയ്ക്ക് മേല്‍ ഇത്തരത്തില്‍ റൂളിംഗ് നടത്തിയത്.

മുസ്ലിം മത പണ്ഡിതര്‍ക്ക് മാത്രം സര്‍ക്കാര്‍ നല്‍കുന്ന ഈ ധനസഹായം തുല്ല്യതാ അവകാശത്തിന്റെ ലംഘനമാണെന്നും മതത്തിന്റെ പേരില്‍ വിവേചനം നടത്തുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ മമത സര്‍ക്കാര്‍ ഇത് വരെ ഇമാമുമാര്‍ക്കും മുഅദ്ദീന്‍ മാര്‍ക്കും നല്‍കിയ ഈ ധനസഹായം തിരികെ നല്‍കണമെന്ന് കോടതി പറഞ്ഞിട്ടില്ല.

2012 ഏപ്രിലില്‍ ആണ് മമത സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് ഈ ആനുകൂല്യം നല്‍കിത്തുടങ്ങിയത്. ഇമാമുമാര്‍ക്ക് പ്രതിമാസം 2,500 രൂപയും മുഅദ്ദീന്‍മാര്‍ക്ക് മാസം 1,500 രൂപയുമാണ് സഹായം നല്‍കിയിരുന്നത്. ഇത് നിയമ വിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ബിജെപി കമ്മിറ്റിയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

കോടതി വിധിയെ കോണ്‍ഗ്രസും സിപിഎമ്മും സ്വാഗതം ചെയ്തു. മതത്തിന്റെ പേരില്‍ ആളുകളില്‍ വിവേചനം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് പാര്‍ട്ടികള്‍ വിലയിരുത്തി. എന്നാല്‍ കോടതി വിധി നിര്‍ഭാഗ്യകരമായി പോയെന്ന് ഇമാമുമാര്‍ പ്രതികരിച്ചു. സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്നവരാണ് ഇമാമുകളും മുഅദ്ദീന്‍മാരുമെന്നും മുസ്ലിം മതനേതാക്കള്‍ പ്രതികരിച്ചു.

English summary
The Calcutta High Court on Monday declared the monthly allowances given to Imams and muezzins by the West Bengal government as unconstitutional.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X