മിനിസ്‌കര്‍ട്ടും സ്‌പെഗറ്റിയും വേണ്ട: ദില്ലി യൂണി.
ദില്ലി: പഠനയാത്രയ്ക്ക് പോകുന്ന വിദ്യാര്‍ഥിനികള്‍ കുട്ടിപ്പാവാടയും ഷോര്‍ട്‌സും സ്‌പെഗറ്റിയും ധരിച്ചു വരരുതെന്ന് ദില്ലി യൂണിവേഴ്‌സിറ്റിയുടെ നിര്‍ദ്ദേശം. രാജ്യമെങ്ങും സത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍വ്വകലാശാലയുടെ നടപടി. സ്ലീവ്‌ലെസ് ടീ ഷര്‍ട്ടും ഷോര്‍ട്‌സും ധരിക്കുന്നതിന് ആണ്‍കുട്ടികള്‍ക്കും വിലക്കുണ്ട്.
പഠനയാത്രയ്ക്ക് പോകുന്ന 900 വിദ്യാര്‍ഥികള്‍ക്കാണ് സര്‍വ്വകലാശാലയുടെ ഡ്രസ് കോഡ്. ഒരാഴ്ചത്തെ പഠനയാത്രയ്ക്കുള്ള സംഘം തിങ്കളാഴ്ച പുറപ്പെട്ടു. ഗ്യാനോദയ എന്ന പ്രത്യേക ട്രെയിനിലാണ് സംഘം പഞ്ചാബിലേക്ക് തിരിച്ചത്. പഞ്ചാബിലെ അമൃത്സര്‍, ലുധിയാന, ജലന്ധര്‍, ഹരിയാനയിലെ കുരുക്ഷേത്ര എന്നിവിടങ്ങളിലായാണ് ഒരാഴ്ചത്തെ പഠനയാത്ര.

വിദ്യാര്‍ഥികളുടെ സുരക്ഷയെക്കരുതിയാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. മുന്‍കരുതല്‍ എന്ന നിലയിലാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഠനയാത്രയില്‍ പലതരം ആള്‍ക്കാരുമായി ഇടപഴകേണ്ടി വരും. - ഗ്യാനോദയ പഠനയാത്രയുടെ കോര്‍ കമ്മിറ്റി ചെയര്‍മാന്‍ സി എസ് ദുബെ പറഞ്ഞു.
ഇംഗ്ലണ്ട് അടക്കമുള്ള വിദേരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സംഘത്തില്‍ ഉണ്ട്. സുരക്ഷയെക്കുറിച്ച് അധികൃതര്‍ വേവലാതിപ്പെടുമ്പോള്‍ത്തന്നെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വെബ്‌സൈറ്റിലിട്ടതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ നമ്പറുകള്‍ സര്‍വ്വകലാശാല സൈറ്റില്‍ പബ്ലിക്കായി ഇട്ടു എന്നാണ് പരാതി. പ്രതിഷേധത്തെത്തുടര്‍ന്ന് ഫോണ്‍നമ്പറുകള്‍ പിന്നീട് നീക്കം ചെയ്തു.












Click it and Unblock the Notifications