Get Updates
Get notified of breaking news, exclusive insights, and must-see stories!

റിമോട്ടിന് വേണ്ടി വഴക്കിട്ട് 11കാരി തൂങ്ങിമരിച്ചു

suiceide
ബാംഗ്ലൂര്‍: കാര്‍ട്ടൂണ്‍ ചാനല്‍ കാണാന്‍ അനുവദിക്കാത്തതില്‍ വഴക്കിട്ട് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാത്രിയോടെ ബാംഗ്ലൂരിലെ കാഡുഗൊടിയിലാണ് സംഭവം. മൂത്ത സഹോദരനുമായി ടി വി റിമോട്ടിന് വേണ്ടി വഴക്കിട്ട പെണ്‍കുട്ടി സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. നാലാം ക്ലാസിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്.

പെണ്‍കുട്ടിയുടെ അച്ഛനായ കുമാര്‍ കാര്‍ ഡ്രൈവറാണ്. പെണ്‍കുട്ടിയുടെ പതിനാല് വയസ്സുകാരന്‍ സഹോദരന്‍ സ്‌പോര്‍ട്‌സ് ചാനല്‍ കാണുകയായിരുന്നത്രെ. എന്നാല്‍ കാര്‍ട്ടൂണ്‍ കാണണമെന്ന് പെണ്‍കുട്ടി വാശി പിടിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. എന്നാല്‍ പെണ്‍കുട്ടിക്ക് റിമോട്ട് വിട്ടുകൊടുക്കാന്‍ സഹോദരന്‍ തയ്യാറായതുമില്ല.

ഇതില്‍ പിണങ്ങി പെണ്‍കുട്ടി കിടപ്പുമുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. രാത്രി പത്തരയോടെ അത്താഴം കഴിക്കാനായി അമ്മ റാണി ചെന്നുവിളിക്കുകയായിരുന്നു. കുറേനേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന റാണി കുമാറിനെ വിളിച്ചു. ഒടുവില്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് പെണ്‍കുട്ടിയെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ആശുപത്രിയില്‍ എത്തിക്കുന്നത് വരെ കുഞ്ഞിന് ജീവനുണ്ടായിരുന്നു എന്നാണ് കുമാര്‍ പറയുന്നത്. എന്നാല്‍ കുട്ടി മരിച്ചു എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. രമേശിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+