Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 10വയസ്സുകാരനെ കൊന്നത് അച്ഛന്റെ സഹോദരി

kottayam
ഏറ്റുമാനൂര്‍: കോട്ടയത്ത് പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അച്ഛന്റെ പെങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തശ്ശിയുടെ കൂടെ കിടന്നുറങ്ങിയ രാഹുല്‍ എന്ന ബാലനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഏറ്റുമാനൂര്‍ കൈപ്പുഴ ഷാജിയുടെ മകനാണ് രാഹുല്‍. ഷാജിയുടെ സഹോദരിയായ വിജയമ്മയാണ് കുഞ്ഞിനെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുഞ്ഞിനെ കൊന്ന ശേഷം വിജയമ്മ തന്നെയാണ് ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് എത്തുമ്പോള്‍ മരിച്ചുകിടക്കുന്ന കുഞ്ഞിന് സമീപത്ത് ഇവരും ഉണ്ടായിരുന്നു. കുഞ്ഞിനെ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടു എന്നാണ് ഇവര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊന്നത് താന്‍ തന്നെയാണെന്ന് വിജയമ്മ സമ്മതിക്കുകയായിരുന്നു.

രാത്രി രണ്ടുമണിയോടെ പാവാടയുടെ ചരട് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കുഞ്ഞിനെ കൊന്നതെന്നും ഇവര്‍ പോലീസിനോട് സമ്മതിച്ചു. രാഹുലിന്റെ അച്ഛനായ ഷാജി ദുബായില്‍ ജോലി ചെയ്യുകയാണ്. അമ്മ ബിന്ദു മെഡിക്കല്‍ കോളേജില്‍ നഴ്‌സാണ്. ഇവര്‍ തമ്മില്‍ കുറെക്കാലമായി അകന്നു കഴിയുകയാണ്. കുടുംബവഴക്കാണ് കുഞ്ഞിന്റെ കൊലപാതകത്തിന് കാരണം എന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

പോലീസെത്തി കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൈപ്പുഴയിലെ ഒരു പ്രൈവറ്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്നു രാഹുല്‍. നേരത്തെ അച്ഛനൊപ്പം ദുബായിലായിരുന്ന രാഹുല്‍ രണ്ടുകൊല്ലം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+