കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയെ പുറത്തിറക്കാന്‍ ഉമ്മന്‍ചാണ്ടി എന്തുചെയ്യും?

Google Oneindia Malayalam News

oommen chandy
തിരുവനന്തപുരം: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിചാരണയില്ലാതെ മദനിയെ തടവില്‍ പാര്‍പ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. മദനിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയ പി ഡി പി നേതാക്കളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

എന്നാല്‍ മദനിയുടെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് എന്ത് ചെയ്യാനാവും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞില്ല. സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറപ്പ് നല്‍കിയാണ് മുഖ്യമന്ത്രി പി ഡി പി നേതാക്കളെ മടക്കിയത്. മദനിയുടെ മോചനത്തിനായി കര്‍ണാടക സര്‍ക്കാരിനെ വീണ്ടും സമീപിക്കാനാണ് കേരളത്തിന്റെ നീക്കം.

എന്നാല്‍ മദനിയുടെ മോചനം അത്ര എളുപ്പമാകില്ല എന്ന സൂചനയാണ് കര്‍ണാകടയില്‍ നിന്നും ലഭിക്കുന്നത്. മദനിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല എന്ന് കാണിച്ച് അടുത്തിടെ ജാമ്യം നിഷേധിച്ചിരുന്നു. മദനിയുടെ ജാമ്യത്തെപ്പറ്റി തീരുമാനം എടുക്കേണ്ടത് കോടതിയാണ് എന്നാണ് സര്‍ക്കാരിന്റെ നിലപാട്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ല എന്ന് പറഞ്ഞ് കൈകഴുകാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റേത്.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ് മനസ്സിലാക്കിയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെക്കാള്‍ ഭേദം ബി ജെ പിയായിരുന്നു എന്ന് മദനി തന്നെ പറഞ്ഞത്. കേരളത്തില്‍ സമുദായ സംഘടനകളുടെ വോട്ട് ലക്ഷ്യമിട്ട് മദനിയുടെ മോചനത്തിന് വേണ്ടി വാഗ്ദാനങ്ങള്‍ നല്‍കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ കര്‍ണാടകത്തില്‍ മദനിയെ വിട്ടാലാണ് പ്രശ്‌നം. കോണ്‍ഗ്രസിനെക്കാള്‍ ഭേദമായി തന്നെ ബി ജെ പി സര്‍ക്കാര്‍ പരിഗണിച്ചിരുന്നു എന്ന് പറഞ്ഞ മദനി കര്‍ണാടകത്തില്‍ പോലീസ് രാജാണ് നടക്കുന്നത് എന്ന് കുറ്റപ്പെടുത്തിയിരുന്നു.

English summary
Chief Minister Oommen Chandy said Kerala Government will look into PDP leader Abdul Nazar Madani issue soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X