കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസൈല്‍ ആക്രമണമല്ല,പരീക്ഷണമെന്ന് ഇസ്രായേല്‍

  • By Soorya Chandran
Google Oneindia Malayalam News

മോസ്‌കോ: മെഡിറ്ററേനിയന്‍ കടലില്‍ റോക്കറ്റ് പോലെന്തോ വിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന റഷ്യയുടെ ആശങ്ക സിറിയക്കെതിരെ സൈനിക നടപടി തുടങ്ങി എന്ന രീതിയില്‍ ആണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. എന്നാല്‍ ഇത് മിസൈല്‍ ആക്രമണം ആയിരുന്നില്ലെന്ന് പിന്നീട് ഇസ്രായേല്‍ വ്യക്തമാക്കി.

അമേരിക്കയോടൊപ്പം മെഡിറ്ററേനിയന്‍ കടലില്‍ നടത്തിയ മിസൈല്‍ പരീക്ഷണമാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയത്. ഇതുവരെ മിസൈല്‍ ആക്രമണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്ന് സിറിയയും വ്യക്തമാക്കിയിട്ടുണ്ടെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Syria

യുദ്ധം തുടങ്ങി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ലോകത്തെ ഓഹരി വിപണികളെല്ലാം ചാഞ്ചാടാന്‍ തുടങ്ങിയിരുന്നു. പിന്നീട് സത്യാവസ്ഥ പുറത്ത് വന്നപ്പോഴാണ് വിപണി സ്ഥിരത കൈവരിച്ചത്.

ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം നേരിട്ടാണ് ആക്രമണം തുടങ്ങിയില്ലെന്ന് കാര്യം ലോകത്തെ അറിയിച്ചത്. അമേരിക്കന്‍ സഹായത്തോടെ നിര്‍മിച്ച ആന്റി മിസൈല്‍ സംവിധാനം പരിശോധിക്കാന്‍ വേണ്ടി നടത്തിയ പരീക്ഷണം മാത്രമായിരുന്നു ഇതെന്നാണ് വിശദീകരണം. പക്ഷേ റഷ്യന്‍ റഡാറുകള്‍ക്ക് ഇക്കാര്യം മനസ്സിലായില്ല. അവര്‍ കരുതിയത് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് സിറിയക്കെതിരെ ആക്രമണം തുടങ്ങി എന്നാണ്.മിസൈല്‍ വിക്ഷേപണം റഡാര്‍ തിരിച്ചറിഞ്ഞതോടെ റഷ്യന്‍ പ്രതിരോധമന്ത്രി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ബന്ധപ്പെട്ടിരുന്നു. സിറിയയില്‍ ബാഹ്യ സൈനിക ഇടപെടല്‍ നടത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്ന രാഷ്ട്രമാണ് റഷ്യ.

English summary
Russia raised the alarm on Tuesday after detecting the launch of two ballistic "objects" in the Mediterranean Sea but Israel later said it had carried out a joint missile test with the United States.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X