കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷന്‍ബില്‍; അറിയേണ്ട കാര്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

Chidamparam
ദില്ലി: പെന്‍ഷന്‍ ബില്‍ റെഗുലേറ്ററി ആന്റ് ഡിവലപ്‌മെന്റ് അതോറിറ്റി ബില്‍ 2011 ലോക്‌സഭ അംഗീകാരം നല്‍കി. ഒട്ടേറെ വാദ പ്രതിവാദങ്ങള്‍ക്കിടയിലാണ് ബില്‍ സഭ പാസാക്കിയത്. ഒട്ടേറെ പ്രത്യേകതകളോട് കൂടിയ ബില്ലാണിത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡിവലപ്‌മെന്റ് അതോറിറ്റി ബില്‍ ഫണ്ട് റേഗുലേറ്ററി അതോറിറ്റിയ്ക്ക് നിയമപരമായ അംഗീകാരം നല്‍കുന്നു.

2003 ലാണ് അതോറിറ്റി നില്‍വില്‍ വന്നെതെങ്കിലും ഇത് വരെയും ബില്‍ പാസാക്കിയിരുന്നില്ല. പെന്‍ഷന്‍ തുകയുടെ നിശ്ചിത ശതമാനം ഓഹരിവിപണികളില്‍ നിക്ഷേപിയ്ക്കുകയും അതില്‍ നിന്ന് വന്‍ ലാഭം ഉണ്ടാക്കുകയും ചെയ്യുക എന്നാണ് ബില്ലില്‍ പറയുന്നത്.34,964 കോടി രൂപയാണ് പദ്ധതിയില്‍ ഉള്ളത്.

ബില്ലില്‍ 26 ശതമാനം വിദേശ നിക്ഷേപം അനുവദിയ്ക്കുന്നുണ്ട്. 2011 ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയാണ് പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ആന്റ് ഡിവലപ്‌മെന്റ് അതോറിറ്റി ബില്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ചത്. 2005 ല്‍ ബല്‍ സഭയില്‍ എത്തിയെങ്കിലും പരിഗണിയ്ക്കപ്പെട്ടിരുന്നില്ല.

2004 ജനവരി ഒന്നുമുതല്‍ തന്നെ ജോലിയില്‍ പ്രവേശിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടണം. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകുന്ന ഉപഭോക്താക്കള്‍ക്ക് ഓഹരി വിപണികളിനല്‍ നിക്ഷേപം നടത്താം. പെന്‍ഷന്‍ പദ്ധതിയിലൂടെ നേടുന്ന ലാഭത്തിന്റെ പങ്ക് രാജ്യത്തെ വികസന പദ്ധതികള്‍ക്കായി ഉപയോഗിയ്ക്കാം.

ഇപ്പോള്‍ നിലവിലുള്ള പല പദ്ധതികളും ഇന്‍ഷുറന്‍സ് ബന്ധിതമാണ്. പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റിയ്ക്ക് അംഗീകാരം നല്‍കുന്നതോടെ ഒട്ടേറെ പെന്‍ഷന്‍ പദ്ധതികള്‍ രൂപീകരിയ്ക്കാന്‍ കഴിയും. പെന്‍ഷന്‍ പദ്ധതിയുടെ ഉപയോഗം കൂടുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ബില്‍ ലക്ഷ്യമിടുന്നത്.

English summary
The Lok Sabha today passed the Pension Fund Regulatory and Development Authority Bill 2011, which aims to create a regulator for the pension sector and extend the coverage of pension benefits to more people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X