കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാസീന്‍ ഭട്കലിന് എന്‍ഡിഎഫ് ബന്ധം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുളള തീവ്രവാദി യാസീന്‍ ഭട്കലിന് എന്‍ഡിഎഫുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയില്‍ നടന്ന പല സ്‌ഫോടനങ്ങളിലും ഭട്കലിന് പങ്കുണ്ടായിരുന്നുവെന്നും എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.

കര്‍ണാടകയിലെ ഭക്ടല്‍ സ്വദേശിയായയാസീന്‍ കേരളത്തിലേയും കര്‍ണാടകയിലേയും എന്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. 2008 ല്‍ മംഗലാപുരത്ത് നടന്ന് ഫ്രീഡം പരേഡിലും യാസീന്‍ ഭട്കല്‍ പങ്കെടുത്തിട്ടുണ്ടത്രെ. ദുബായില്‍ ഉണ്ടായിരുന്ന സമയത്തും എന്‍ഡിഎഫുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നും പറയുന്നു. കര്‍ണാടകത്തിലെ ഫോറം ഫോര്‍ ഡിഗ്നിറ്റി എന്ന സംഘടനയുമായും ഭട്കല്‍ ബന്ധപ്പെട്ടിരുന്നു.

Yasin Bhatkal

എന്‍ഡിഎഫിന്റെ വിദേശ ബന്ധം സംബന്ധിച്ച് ആരോപണം നേരത്തേ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അന്വേഷിക്കാതിരുന്നത് ഭട്കലിന് ഗുണകരമായെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. എന്‍ഡിഎഫുമായി ഭട്കലിന്റെ ബന്ധത്തെക്കുറിച്ച് മുമ്പ് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ തന്നെ വിവരം നല്‍കിയിരുന്നെന്നും എന്‍ഐഎ പറയുന്നു.

ഭട്കലിന്റെ എന്‍ഡിഎഫ് ബന്ധമെന്ന വാര്‍ത്തയെ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നിഷേധിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നാണ് നേതൃത്വം ആരോപിക്കുന്നത്.

2013 ആഗസ്റ്റ് 29 ന് ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് സുരക്ഷാ ഏജന്‍സികളുടെ സംയുക്ത നീക്കത്തിലാണ് ഭട്കല്‍ പിടിയിലായത്. കൂട്ടാളിയായ അസദുള്ള ക്തറിനൊപ്പമാണ് ഭട്കല്‍ പിടിയിലാത്.
ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ ഹിറ്റ്‌ലിസ്റ്റിലുള്ള 12 തീവ്രവാദികളില്‍ പ്രധാനപ്പെട്ട ആളായിരുന്നു ഭട്കല്‍. രാജ്യത്ത് ഒട്ടേറെ സ്‌ഫോടനങ്ങള്‍ നടത്തിയ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകരില്‍ ഒരാളാണ് ഭട്കല്‍. ഇയാളുടെ തലക്ക് 75 ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

English summary
The National Investigation Agency says that Yasin Bhatkal had a close ralationship with the activities Of National Democratic Front(NDF).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X