കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍രക്ഷക്കായി മുറിവേറ്റ ദേവികള്‍

  • By Soorya Chandran
Google Oneindia Malayalam News

ഓരോ ദിവസം രാജ്യത്ത് കേള്‍ക്കുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകളാണ്. നവജാത ശിശുവെന്നോ വൃദ്ധയെന്നോ വ്യത്യാസമില്ലാതെ ഇത്തരം പീഡനങ്ങള്‍ അനുസ്യൂതം തുടരുന്നു.

ഈ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ മുറിവേറ്റ ദേവീ രൂപങ്ങളെയാണ് ഒരു പരസ്യ ഏജന്‍സി തയ്യാറാക്കിയിരിക്കുന്നത്. ലക്ഷ്മിയുടേയും സരസ്വതിയുടേയും ദുര്‍ഗയുടേയും ഒക്കെ മുറിവും ക്ഷതവും ഏറ്റ മുഖങ്ങളാണ് ഇവര്‍ പോസ്റ്ററുകളായി പുറത്തിറക്കിയിരിക്കുന്നത്.

കാര്യങ്ങള്‍ കുറച്ചുകൂടി ഗൗരവത്തോടെ കാണണം എന്ന സൂചന തന്നെയാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നത്. ഇന്ന് രാജ്യത്ത് 68 ശതമാനം സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരാണ്. ഇക്കണക്കിന് പോയാല്‍ ഇത് 100 ശതമാനമാകുമെന്നുറപ്പാണ്. ഇതിന് ഒരു മാറ്റം വരണം . അതാണ് ഈ ചിത്രങ്ങളുടെ പിറകിലെ ആശയം.

പീഡനങ്ങള്‍ പരക്കുമ്പോള്‍ നിങ്ങള്‍ ആരാധിക്കുന്നവര്‍ക്ക് പോലും രക്ഷയുണ്ടാവില്ലെന്നാണ് ചിത്രങ്ങള്‍ക്ക് താഴെയുള്ള കുറിപ്പുകള്‍. ബലാത്സംഗവും പീഡനവും വാര്‍ത്തകളില്‍ നിറയുമ്പോഴും മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളെക്കുറിച്ച് അധികമാരും പറയാറില്ല.

Lakshmi

സേവ് ദി ചൈല്‍ഡ് എന്ന സംഘടനയുടെ ഇന്ത്യന്‍ ചാപ്റ്റര്‍ ഈ വിപത്തിനെതിരെ പ്രതികരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ സേവ് ദ ചൈല്‍ഡിന്റെ 'സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്' എന്ന മനുഷ്യക്കടത്ത് വിരുദ്ധ പരിപാടിക്കായി ഏറ്റെടുത്തുകഴിഞ്ഞു.

English summary
An ad agency has unveiled a hard-hitting campaign that depicts Lakshmi, Durga and Saraswati as the victims of domestic abuse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X