കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷകര്‍ത്താക്കള്‍ക്കെതിരെ മാനനഷ്ടക്കേസ്

  • By Meera Balan
Google Oneindia Malayalam News

Mumbai
മുംബൈ: മുന്‍ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ക്കെതിരെ ഒരു കോടി രൂപയുടെ മാന നഷ്ടക്കേസ് മുംബൈയിലെ ഒരു സ്‌കൂള്‍ ഫയല്‍ ചെയ്തു. അന്റോണിയോ സില്‍വ സ്‌കൂള്‍ ആണ് മുന്‍ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. കേസിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 16 ന് കോടതിയില്‍ ഹാജരാകാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സമന്‍സ്. സ്‌കൂളിലെ ടീച്ചര്‍ക്കെതിരെ കള്ളക്കേസ് നല്‍കി അവരെ അപമാനിയ്ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സ്‌കൂള്‍ മാനനഷ്ടം കൊടുത്തിരിയ്ക്കുന്നത്.

ഈ സ്കൂൂലെ മുന്‍ വിദ്യാര്‍ഥിയായിരുന്ന ആറ് വയസ്സുകാരനെ അധ്യാപിക അതിക്രൂരമായി ശിക്ഷിച്ചെന്ന് കാട്ടി കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി . കുട്ടിയെ ക്ളാസ് മുറിയില്‍ കെട്ടിയിട്ടതായും , സ്‌കൂളിന് ചുറ്റും ഓടിച്ചുവെന്നും കാട്ടിയാണ് വിദ്യാര്‍ഥിയുടെ അമ്മ പൊലീസില്‍ ടീച്ചര്‍ക്കെതിരെ പരാതി നല്‍കിയത്. സംഭവത്തെത്തുടര്‍ന്ന് 15 ദിവസത്തേയ്ക്ക് ടീച്ചറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ സ്‌കൂള്‍ നടത്തിയ അന്വേഷണത്തില്‍ ടീച്ചര്‍ കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞതോടെയാണ് രക്ഷകര്‍ത്താക്കള്‍ക്കെതിരെ മാന നഷ്ടക്കേസ് നല്‍കിയത്.

എന്നാല്‍ കുട്ടിയ്ക്ക് മേല്‍ സര്‍വ്വ കുറ്റങ്ങളും ചുമത്തുകയും തങ്ങളെ തുടര്‍ച്ചയായി അപമാനിയ്ക്കുകയുമാണ് സ്‌കൂള്‍ അധികൃതരെന്ന് കുട്ടിയുടെ മാതാവ് പുഷ്പ ഗാന്ധി പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വിസമ്മതിച്ചു.

English summary
Antonio Da Silva school in Mumbai has sued the parents of a former student for Rs 1 crore in a defamation case for filing an FIR against the teachers. The parents have been summoned to the court on September 16.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X