ജയിലില്‍ കിടന്നും മത്സരിക്കാന്‍ ബില്ല് പാസാക്കി
ദില്ലി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് നിയമനിര്‍മാണസഭകളില്‍ അംഗങ്ങളാകാന്‍ യോഗ്യതയില്ലെന്ന സുപ്രീം കോടതി വിധിയെ മറികടക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച് കൈകോര്‍ത്തു. ജയിലില്‍ കിടന്നും തിരഞഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അവകാശം നല്‍കുന്ന ബില്‍ പാര്‍ലമെന്റ് 2013 സെപ്റ്റംബര്‍ 6 ന് പാസാക്കി.
ജനപ്രാതിനിധ്യ നിയമത്തിന്റെ പുതിയ രൂപമാണ് ലോക്‌സഭ പാസാക്കിയെടുത്തത്. വെറും 15 മിനിട്ട് നീണ്ട ചര്‍ച്ചകള്‍ മാത്രമേ ബില്‍ പാസാക്കന്‍ വേണ്ടിവന്നുള്ളു. പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും താത്പര്യമുള്ള കാര്യമായതിനാലാകാം കാര്യമായ ചര്‍ച്ചകളൊന്നും നടക്കാതിരുന്നത്.

എന്നാലും ചില ആളുകള്‍ ചര്‍ച്ച വേണമെന്നൊക്കെ പറഞ്ഞ് ബഹളം വച്ചുനോക്കി. പക്ഷേ മഹാഭൂരിപക്ഷവും ചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പോലും ചര്‍ച്ച ചെയ്യാതെ ബില്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സുപ്രീം കോടതി വിധിയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് തിരുത്താന്‍ പാര്‍ലമെന്റിന് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്നാണ് നിയമ മന്ത്രി കപില്‍ സിബല്‍ പറഞ്ഞത്. ക്രമിനല്‍ കേസില്‍ അറസ്റ്റിലായാല്‍ മത്സരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ കാര്യങ്ങള്‍ കുഴയുമെന്നും ആദ്ദേഹം പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ആരേയും തല്‍ക്കാലത്തേക്കെങ്കിലും കുറ്റക്കാരനാക്കം. അങ്ങനെയാകുമ്പോള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥവരുമെന്നും കപില്‍ സിബല്‍ പറഞ്ഞു.












Click it and Unblock the Notifications