Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍മാര്‍ഗം മദ്യക്കടത്ത് യുവതി പിടിയില്‍

Chennai
ചെന്നൈ: കടല്‍ മാര്‍ഗം മദ്യക്കടത്ത് യുവതി പിടിയില്‍. ആണ്ടികുപ്പം സ്വദേശിയായ ഡി തങ്കം (55) ആണ് പൊലീസ് പിടിയിലായത്. പുതുച്ചേരിയില്‍ നിന്നാണ് ഇവര്‍ പ്രധാനമായും മദ്യം കടല്‍മാര്‍ഗം കടത്തിയിരുന്നത്. ഒരു ലക്ഷം രൂപയുടെ വിദേശമദ്യം ഇവരുടെ വീട്ടില്‍ നിന്നും പിടികൂടി. ഗോവ, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഇവര്‍ റോഡ് മാര്‍ഗം വിദേശമദ്യം കടത്തിയിരുന്നു. ഇവരുടെ സംഘത്തിലുള്ള മറ്റ് രണ്ട് പ്രതികളെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. അവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ ആറ് വെള്ളിയാഴ്ചായണ് യുവതി അറസ്റ്റിലാകുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇവര്‍ ഇത്തരത്തില്‍ വിദേശ മദ്യം കടത്തുന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. വെങ്കടേശന്‍, ഗുണ്ടു എന്നിവരാണ് ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പ്രതികള്‍. പോണ്ടിച്ചേരിയില്‍ നിന്നും മദ്യം വാങ്ങി ബോട്ടുകളിലാണ് സംഘം കടത്തിയിരുന്നത്. മറ്റിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം മദ്യം കടത്തുകയായിരുന്നു പതിവ്.

സെപ്റ്റംബര്‍ ആറിനാണ് തങ്കത്തിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്യുന്നതും മദ്യം പിടികുടുന്നതും. സ്ത്രീയെ പൂനമല്ലി ബസ് ടെര്‍മിനലില്‍ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ വീടിന് സമീപത്ത് നിന്ന് ആയിരത്തോളം ഒഴിഞ്ഞ മദ്യക്കുപ്പികളും അന്വേഷണ സംഘം കണ്ടെത്തി. പ്രമുഖ വിദേശ ബ്രാന്‍ഡ് മദ്യങ്ങളാണ് ഇവര്‍ വിറ്റിരുന്നത്. അറസ്റ്റിലായ തങ്കത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+