Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്ത്രീബന്ധം ക്രൂരതയല്ല: സുപ്രീം കോടതി

supreme court
ദില്ലി: ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ഭാര്യയോടുള്ള ക്രൂരതയായി കണക്കാക്കാനാവില്ല എന്ന് സുപ്രീം കോടതി. ഭര്‍ത്താവിന് സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ട് എന്ന് സംശയിച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് പരമോന്നത കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.കേസില്‍ ഗുജറാത്ത് ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിനെ മേല്‍ക്കോടതി വെറുതെ വിട്ടു.

യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവിന്റെ പരസ്ത്രീബന്ധമാണ് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, പി സി ഘോഷ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. ഐ പി സി 498 എ, ആത്മഹത്യയ്ക്ക് കാരണമായതിന് 306 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ കുറ്റക്കാരനെന്ന് കീഴ്‌ക്കോടതികള്‍ കണ്ടെത്തിയിരുന്നത്.

എന്നാല്‍ ഭര്‍ത്താവിന്റെ പരസ്ത്രീബന്ധമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം എന്നതിന് തെളിവില്ല. ഏകപക്ഷീയമായ ബന്ധമാണ് ഭര്‍ത്താവും സഹപ്രവര്‍ത്തകയും തമ്മില്‍ ഉണ്ടായിരുന്നത് എന്നാണ് മനസിലാകുന്നത്. മാത്രമല്ല ആത്മഹത്യ ചെയ്ത യുവതി ഭര്‍ത്താവിന്റെ കാര്യത്തില്‍ വളരെയധികം പൊസസീവ് ആയിരുന്നു എന്ന് അവരുടെ ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നു എന്നും കോടതി നിരീക്ഷിച്ചു.

പീഡനത്തിന്റെ നിര്‍വ്വചനത്തില്‍ ശാരീരിക പീഡനം മാത്രമേ വരൂ എന്നില്ല എന്നും കോടതി പറഞ്ഞു. മാനസികമായി പീഡിപ്പിക്കുന്നതും പീഡനത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ ഈ കേസില്‍ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. സ്ത്രീധനത്തിന്റെ പേരില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്ല. ആത്മഹത്യ ചെയ്ത യുവതി നേരത്തെ അബോര്‍ഷന് വിധേയയായിരുന്നു എന്നും ഇവരുടെ മറ്റൊരു കുഞ്ഞ് പ്രസവത്തോടെ മരിച്ചുപോയതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ചേര്‍ന്നുള്ള മാനസികവിഷമമാകാം ആത്മഹത്യയ്ക്ക് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+