അമ്പലപ്പുഴയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇരുട്ടടി; 21ഓളം പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്, വനിതകളും
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസങ്ങള്‍ കഴിയും മുമ്പെ അമ്പലപ്പുഴയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വമ്പന്‍ തിരിച്ചടി. മേഖലയില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും രാജിവച്ച് 21 ഓളം പേര് സിപിഎമ്മില്‍ ചേരും. കോസ്റ്റല്‍ ഡെവലപ്പ്മെന്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തോട്ടപ്പള്ളി 60ാം നമ്പര്‍ എകെഡിഎസ് കരയോഗം പ്രസിഡന്റുമായ എകെ രത്നാകരന്റെ നേതൃത്വത്തില്‍ 21ഓളം പേരാണ് ഇപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ വനിതകളും ഉള്‍പ്പെടും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ അഞ്ച് ഗ്രാമപഞ്ചായത്തിലാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസ് ഏറ്റു വാങ്ങിയത്. തുടര്‍ന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അടിയന്തരമായി കമ്മിറ്റി പിരിച്ച് വിട്ട് പകരം പുതിയ കമ്മിറ്റിയെ നിയോഗിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്.
ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച 14 സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. പുറക്കാട് പഞ്ചായത്തില്‍ 8 സീറ്റില്‍ നിന്ന് 5 ആയി കുറഞ്ഞു. പുന്നപ്ര തെക്കില്‍ 5 നിന്ന് 2 ആയിട്ടും പുന്നപ്ര വടക്കില്‍ 4 ല്‍ നിന്ന് മൂന്നായിട്ടും സീറ്റ് കുറഞ്ഞു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായില്ല.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 40% പാഠഭാഗം മാത്രം, പരീക്ഷകള്‍ 17ന് ആരംഭിക്കും!!
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു, അധ്യാപകർക്കും രക്ഷിതാക്കൾക്കും നിർദേശങ്ങളുമായി കൊല്ലം കളക്ടർ
തീവ്ര ദേശീയതയിലേക്ക് മാറി കോണ്‍ഗ്രസ്, സോണിയയുടെ നീക്കം, പിന്നില്‍ പ്രിയങ്ക, ലക്ഷ്യങ്ങള്‍ നിരവധി!!
കശ്മീരില്‍ ഗെയിമുമായി കോണ്‍ഗ്രസ്, 15 ജില്ലാ കൗണ്‍സില്‍ ബിജെപിക്ക് കിട്ടില്ല, അഞ്ചിടത്ത് ഒതുങ്ങും!!