ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ കളക്ടറുടെ ഒറ്റ ഫോണ്‍ കോള്‍; ആദിത്യയുടെ എംബിബിഎസ് സ്വപ്‌നം പൂവണിയും, കയ്യടി

Google Oneindia Malayalam News

ആലപ്പുഴ: നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയെഹ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആദിത്യ ലക്ഷ്മി എന്ന വിദ്യാര്‍ത്ഥിനിയുടെ കഥ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ആലപ്പുഴ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ ആദിത്യ സഹായമൊരുക്കി രംഗത്തെത്തി. കളക്ടര്‍ ഒരു സുഹൃത്തിന് ഈ കാര്യം വിളിച്ച് പറയുകയും ആ സുഹൃത്ത് ആദിത്യയുടെ അഞ്ച് വര്‍ഷത്തെ ചികിത്സ ചെലവ് ഏറ്റെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

രാവിലെ പത്രം വായിച്ചപ്പോഴാണ് ആദിത്യ ലക്ഷ്മിയെന്ന ഈ മിടുക്കിയെ കുറിച്ചു ഞാന്‍ അറിയുന്നത്. നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ ഈ മോള്‍ക്ക് എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ആയിരുന്നു. ഇതറിഞ്ഞ ഉടന്‍ ഈ മോളെ വിളിച്ച് എന്നെ വന്ന് കാണാന്‍ അവശ്യപ്പെട്ടു.

alappuzha

വാര്‍ത്ത വായിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഞാന്‍ എന്റെയൊരു സുഹൃത്തിനെ വിളിച്ച് ഇവരെ സഹായിക്കുമോ എന്ന് ചോദിക്കുകയും അദ്ദേഹം ഒരു മടിയും കൂടാതെ ഈ മോളുടെ അഞ്ച് വര്‍ഷത്തെ മുഴുവന്‍ പഠന ചെലവും ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ആയിരുന്നു- കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെ ആലപ്പുഴ കളക്ടറെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.

കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ചില കമന്റുകള്‍ ഇങ്ങനെയാണ്. മികച്ചൊരു ജില്ലാ അധികാരി ... നല്ലൊരു രക്ഷിതാവ് ... നന്മ നിറഞ്ഞൊരു മനുഷ്യ സ്നേഹി ... കലക്ടര്‍ ബ്രോ, സാധാരണ മനുഷ്യരുമായുള്ള ഒരോ ദിവസത്തേയും അങ്ങയുടെ intraction
വലിയ സന്തോഷവും വലിയ ആത്മ വിശ്വാസവും അവര്‍ക്ക് ഉണ്ടാക്കുന്നു! സാറിനൊപ്പം വളരെ comfortable. അവര്‍ ഇരിക്കുന്നത് തന്നെ അങ്ങ് അവര്‍ക്ക് എത്രമാത്രം കരുതല്‍ നല്‍കുന്നു എന്ന് കാണിക്കുന്നു! ആദരവും വലിയ സന്തോഷവും.


ജനാധിപത്യ വ്യവസ്ഥയിൽ ഒരധികാരം ലഭിക്കുമ്പോൾ ആ അധികാരം സ്വന്തം ജനത്തിന് ഉപകാരപ്പെടുന്ന തരത്തിലേയ്ക്ക് എത്തിച്ചു കൊടുക്കുമ്പോഴാണ് ആ അധികാരം ജനകീയമാകുന്നത്. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ IAS സാറിന് ഒരു തോട്ടപ്പള്ളിക്കാരന്റെ അഭിനന്ദനങ്ങൾ. ആദിത്യ ലക്ഷ്മി ഈ സഹായം അർഹതപ്പെട്ട ഒരു കുടുംബത്തിലെ മിടുക്കിയായ കുട്ടിയാണ്. ഒരു ജനകീയയായ ഡോക്ടർ ആകാൻ ആ മോൾക്ക് കഴിയട്ടെ - ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് രാവിലെ പത്രം വായിച്ചപ്പോഴാണ് ആദിത്യ ലക്ഷ്മിയെന്ന ഈ മിടുക്കിയെ കുറിച്ചു ഞാന്‍ അറിയുന്നത്. നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ ഈ മോള്‍ക്ക് എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ആയിരുന്നു. ഇതറിഞ്ഞ ഉടന്‍ ഈ മോളെ വിളിച്ച് എന്നെ വന്ന് കാണാന്‍ അവശ്യപ്പെട്ടു.

വാര്‍ത്ത വായിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഞാന്‍ എന്റെയൊരു സുഹൃത്തിനെ വിളിച്ച് ഇവരെ സഹായിക്കുമോ എന്ന് ചോദിക്കുകയും അദ്ദേഹം ഒരു മടിയും കൂടാതെ ഈ മോളുടെ അഞ്ച് വര്‍ഷത്തെ മുഴുവന്‍ പഠന ചെലവും ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ആയിരുന്നു.
ഇനി ഈ മോള്‍ക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയും നേരിടാതെ പഠിക്കാം. നമ്മുടെ നാടിനും വീടിനും ഉപകരിക്കുന്ന ഒരു മിടുക്കിയായ ഡോക്ടര്‍ ആയി മാറാം.

ഈ കുട്ടിക്ക് പഠിക്കുന്നതിനായുള്ള സഹായം ചെയ്തു തന്ന രാമചന്ദ്ര ടെക്സ്റ്റയില്‍സ് സി.ഇ.ഒ. ആയ ശ്രീ. മനോജിന് എല്ലാവിധ നന്ദിയും.

Win Win W 691 Result: 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനം നിങ്ങള്‍ക്കാവാം; വിന്‍ വിന്‍ ലോട്ടറി ഫലം പുറത്ത്Win Win W 691 Result: 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനം നിങ്ങള്‍ക്കാവാം; വിന്‍ വിന്‍ ലോട്ടറി ഫലം പുറത്ത്

English summary
A single phone call from Alappuzha Collector; Aditya's MBBS dream has been applauded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X