മഹാരാജാസ് കൊലപാതകം: മുഖ്യപ്രതിയെ ഫോണ്‍ വിളിച്ചയാള്‍ പിടിയില്‍, അറസ്റ്റ് ആലപ്പുഴയില്‍ വച്ച്!
ആലപ്പുഴ: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്‌റെ കൊലപാതകത്തില്‍ പൊലീസ് തെരയുന്ന മുഖ്യപ്രതി മുഹമ്മദിനെ അരുക്കൂറ്റി സ്വദേശി ഫോണില്‍ ബന്ധപ്പെട്ടതായി സൂചന. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘത്തിനു കൈമാറി.
എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാലിന്‌റെ നേതൃത്വത്തില്‍ ചേര്‍ത്തല അരുകുറ്റിയിലുള്ള മുഹമ്മദിന്‌റെ വീട്ടില്‍ തെരച്ചില്‍ നടത്തി. മറ്റ് രണ്ട് പേരുടെ വീടുകളിലും തെരച്ചിലുണ്ടായി. മഹാരാജാസ് കോളജില്‍ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയാണ് വടുതല സ്വദേശിയായ മുഹമ്മദ്. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് അരൂക്കുറ്റി സ്വദേശിയെ ഫോണില്‍ ബന്ധപ്പെട്ടത്.

അഭിമന്യു വധവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പൊലീസ് പരിശോധന കര്‍ശനമായി തുടരുകയാണ്. ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്‌റക്കം 26 എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് ചോദ്യം ചെയ്തത്. മണ്ണഞ്ചേരിയില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച 30 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു സംശിയിക്കുന്നവരും നിരീക്ഷണത്തിലാണ്. ഇവര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും സൂചനയുണ്ട്.












Click it and Unblock the Notifications