ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും സ്റ്റാറായി കൃഷ്ണ തേജ; ആലപ്പുഴ കളക്ടറായ ശേഷം ലഭിച്ച ആദ്യ ശമ്പളം കൊണ്ട് ചെയ്തത് കണ്ടോ

Google Oneindia Malayalam News

ആലപ്പുഴയുടെ സ്വന്തം കളക്ടര്‍ മാമന്‍ കൃഷ്ണ തേജ സോഷ്യല്‍മീഡിയയിലെ 'വൈറല്‍ താരം' കൂടിയാണ്. അദ്ദേഹത്തിന്റെ എല്ലാ പോസ്റ്റുകളും വൈറലാവാറുണ്ട്. ജനപ്രിയ തീരുമാനങ്ങളിലൂടെയാണ് കൃഷ്ണ തേജ ആലപ്പുഴയിലെ ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ചത്.

ആലപ്പുഴ കളക്ടകര്‍ ആയി ചാര്‍ജ് എടുത്തതിന് തൊട്ടുപിന്നാലെ തന്നെ കൃഷ്ണ തേജ കുട്ടികളുടെ മാമനായി മാറുകയായിരുന്നു. മഴക്കെടുതി സമയത്ത് കുട്ടികള്‍ക്ക് അവധി നല്‍കിക്കൊണ്ട് അദ്ദേഹം പോസറ്റ് ചയ്ത കുറിപ്പായിരുന്നു വൈറലായത്. ഇപ്പോള്‍ കൃഷ്ണ തേജയുടെ മറ്റൊരു നല്ല പ്രവൃത്തിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ആലപ്പുഴ കളക്ടറായ ശേഷം ലഭിച്ച ആദ്യ ശമ്പളം കൊണ്ട് അദ്ദേഹം ചെയ്ത പ്രവൃത്തിക്ക് കയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ.

1


ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള തൻറെ ആദ്യ മാസത്തെ ശമ്പളം ആതുരസേവന രം​ഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയ്ക്ക് നൽകിയിരിക്കുകയാണ് അദ്ദേ​ഹം. സ്നേഹജാലകം കൂട്ടായ്മയ്ക്കാണ് അദ്ദേഹം തന്റെ ശമ്പളം നൽകിയിരിക്കുന്നത്.
ആലപ്പുഴ കളക്ടറുടെ പേസ്ബുക്ക് പോസ്റ്റ്:
ആലപ്പുഴ ജില്ലയിൽ ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെയ്ക്കുന്ന കൂട്ടായ്മയാണ് സ്നേഹജാലകം. കിടപ്പ് രോഗികൾ ഉൾപ്പടെ ദിവസവും 150 ഓളം പേർക്കാണ് ഇവർ സൗജന്യമായി ഭക്ഷണം എത്തിച്ച് നൽകുന്നത്. കയ്യിൽ പണമില്ലെങ്കിലും ആർക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തിയും വിശപ്പടക്കാം.

ശ്രീനാഥ് ഭാസി കുടുങ്ങുമോ? മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തു<br />ശ്രീനാഥ് ഭാസി കുടുങ്ങുമോ? മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തു

2


വളരെ വർഷങ്ങളായി എനിക്ക് ഇവരുടെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാവുന്നതാണ്. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള എൻറെ ആദ്യ മാസത്തെ ശമ്പളം ഇവരുടെ മഹത്തായ പ്രവർത്തനങ്ങൾക്കൊരു ചെറിയ സഹായമെന്ന രീതിയിൽ ഇന്ന് കൈമാറി.
സ്നേഹജാലകം പ്രസിഡന്റ് ശ്രീ.എൻ.പി. സ്നേഹജൻ, സെക്രട്ടറി ശ്രീ. ആർ. പ്രവീൺ, ട്രഷറർ ശ്രീ. വി.കെ. സാനു, പ്രവർത്തകരായ ശ്രീ. ജോയ് സെബാസ്റ്റ്യൻ, ശ്രീ. ജയൻ തോമസ് എന്നിവർ ചേർന്നാണ് ചെക്ക് ഏറ്റുവാങ്ങിയത്. ഇത്തരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന എല്ലാവർക്കും എൻറെ ആശംസകൾ.

'നോക്കിയപ്പോള്‍ മകളെ ആരൊക്കെയോ താങ്ങിക്കിടത്തുന്നതാണ് കണ്ടത്'; വെളിപ്പെടുത്തലുമായി ലക്ഷ്മിയുടെ അമ്മ'നോക്കിയപ്പോള്‍ മകളെ ആരൊക്കെയോ താങ്ങിക്കിടത്തുന്നതാണ് കണ്ടത്'; വെളിപ്പെടുത്തലുമായി ലക്ഷ്മിയുടെ അമ്മ

4


നേരത്തെ താൻ എങ്ങനെ ഐഎഎസ് എടുത്ത് കളക്ടർ ആയി എന്ന് കുട്ടികളോട് കളക്ടർ പറയുന്ന ഒരു വീഡിയോ വൈറലായിരുന്നു.
വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് തനിക്ക് നന്നായി അറിയാം എന്നും ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാര്‍ഥി ആയിരുന്നു താനെന്നും എട്ടാം ക്ലാസിലേക്ക് കടന്നപ്പോള്‍ വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അതോടെ പഠനം നിര്‍ത്തി ഏതെങ്കിലും കടയില്‍ ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

4

പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിര്‍ത്താന്‍ താല്‍പര്യം ഇല്ലായിരുന്നു. പഠനം തുടരാനുള്ള പണവും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസം തുടരണമെന്നും അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്നും ഒരു അയല്‍ക്കാരന്‍ പറഞ്ഞു. പക്ഷേ, ഒരാളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ തന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടര്‍ന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്‌കൂള്‍ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തില്‍ ആണ് എട്ടും ഒന്‍പതും പത്തും ക്ലാസുകള്‍ പഠിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Alappuzha Collector Krishna Tej donates his salary to charity, social media post goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X