ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമാകുന്നു: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഒടുവില്‍ ആലപ്പുഴ ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തിലേക്കടുത്തു. അവസാനഘട്ട നിര്‍മാണത്തിന്‌റെ ഭാഗമായി വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. മൂന്നു കിലോമീറ്റര്‍ വരുന്ന എലിവേറ്റഡ് ഹൈവേയില്‍ വടക്കു നിന്നാണു വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഓരോ 30 മീറ്ററിലും വൈദ്യുതി വിളക്കുകള്‍ പ്രകാശിക്കും.

ബൈപാസിലേക്ക് പ്രവേശിക്കുന്ന കളര്‍കോടും കൊമ്മാടിയിലും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. ഇത് പ്രകാശിപ്പിച്ചിട്ടില്ല. ഇപ്പോള്‍ കാഞ്ഞിരംചിറ ഭാഗത്തെ വൈദ്യുതി തൂണുകള്‍ സ്ഥാപിക്കുന്ന ജോലിയാണു പുരോഗമിക്കുന്നത്. സ്വകാര്യ ഏജന്‍സിക്കാണ് ഇതിന്റെ കരാര്‍. ആക 3.20 കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേ നിര്‍മാണം.

alappuzha-map-

ഇവിടെ നൂറില്‍പ്പരം വിളക്കുകള്‍ സ്ഥാപിക്കും. പാതയുടെ പടിഞ്ഞാറാണു വിളക്കുകള്‍ നിരക്കുക. അതിവേഗം ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുവരുന്ന ബൈപാസില്‍ രാത്രിയില്‍ ആവശ്യമായ പ്രകാശ സംവിധാനമുണ്ടാകണമെന്നു നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. കാഞ്ഞിരംചിറയിലും വാടയ്ക്കലുമായി രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങളാണ് ബൈപാസ് നിര്‍മാണത്തിനു വേണ്ടിവരുന്നത്. റയില്‍വേ മേല്‍പാല നിര്‍മാണത്തിനുള്ള അനുമതി വൈകിയതാണ് മുഴുവന്‍ നിര്മാണത്തെയും ബാധിച്ചത്. അംഗീകാരം കിട്ടിയെങ്കിലും മേല്‍പാലങ്ങളില്‍ സ്ഥാപിക്കാനുള്ള ഗര്‍ഡര്‍ ഇവിടേക്കെത്തിയിട്ടില്ല. അടുത്ത ദിവസംതന്നെ ഗര്‍ഡര്‍ എത്തിച്ചേരുമെന്നാണു അധികൃതരുടെ മറുപടി.

English summary
alappuzha local news about bypass construction in to last stage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X