ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീല്‍ചെയറില്‍ സുജിത്ത് എത്തിയത് വികലാംഗ പെന്‍ഷന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: നെടുമുടി ചമ്പക്കുളം തണ്ടര്‍മാന്‍കളത്തില്‍ കെ.ജി.സുജിത്ത് തന്റെ വീല്‍ചെയറില്‍ എത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ വികലാംഗപെന്‍ഷന്‍ തുക നല്‍കാന്‍. മന്ത്രിമാരായ ജി. സുധാകരനും പി.തിലോത്തമനും വേദിയില്‍ നിന്ന് ഇറങ്ങി സുജത്തിന് അടുത്തെത്തിയാണ് സുജിത്തില്‍നിന്ന് തുക ഏറ്റുവാങ്ങിയത്. സുജിത്ത് വണ്ടിയില്‍ കട നടത്തിയിരുന്നു. വെള്ളപ്പൊക്കത്തില്‍ വണ്ടി വെള്ളത്തില്‍ മുങ്ങി. അത് താറുമാറായതോടെ കടയും വരുമാനവുമില്ലാതായി.

വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിച്ചെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം തന്നെപ്പോലെ കഷ്ടതയനുഭവിക്കുന്ന നിരവധിപേര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമായാണ് സുജിത്ത് വേദിയിലെത്തിയത്. ഒരുപാട് സഹായങ്ങള്‍ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. അപ്പോള്‍ ഈ അവസരത്തില്‍ എനിക്ക് എന്തെങ്കിലും അങ്ങോട്ട് ചെയ്യണം എന്ന് തോന്നി. അതിനാണ് എത്തിയത് സുജിത്ത് പറഞ്ഞു.

pensionamounttorelieffund-

കുട്ടനാട് ചെത്തുതൊഴിലാളി യൂണിയന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപയാണ് നല്‍കിയത്. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയുടെ മകന്‍ ഡോ.ടോണി ചാണ്ടി ജോലിചെയ്യുന്ന ലേക്‌ഷോറില്‍ നിന്ന് ലഭിക്കുന്ന അഞ്ചു മാസത്തെ ശമ്പളമായ അഞ്ചുലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. വെള്ളപ്പൊക്കത്തില്‍ തന്റെ മാജിക് ഉപകരണങ്ങളെല്ലാം നഷ്ടപ്പെട്ട മജീഷ്യന്‍ മനു മങ്കൊമ്പ് കൈവശമുള്ള 2000രൂപ മന്ത്രിയെ ഏല്‍പ്പിക്കുന്നതിനായി എത്തി. ജീവനോപാധി നഷ്ടമായ മനുവിന്റെ മനസ്സാണ് കാണേണ്ടതെന്നും നാശനഷ്ടം സംബന്ധിച്ച് നിവേദനം നല്‍കാനും മന്ത്രി മനുവിനോട് നിര്‍ദ്ദേശിച്ചു.

English summary
alappuzha local news about physically challenged man donates pension to relief fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X