പ്രൊഫസര്‍ക്ക് മുന്നില്‍ തോക്ക് ചൂണ്ടി... മാസ്‌കും ഹെല്‍മെറ്റും ധരിച്ചയാള്‍, ഒടുവില്‍ സംഭവിച്ചത്!!
ആലപ്പുഴ: വിരമിച്ച വനിതാ പ്രൊഫസറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അക്രമി. ആവശ്യം ഇങ്ങനെയായിരുന്നു. 30 ലക്ഷം രൂപ വേണം. തുക വാങ്ങാനായി അടുത്ത ദിവസം വീണ്ടും വരുമെന്നും പറഞ്ഞിട്ട് പോയി. കോണ്‍വെന്റ് സ്‌ക്വയറിന് കിഴക്ക് മത്സ്യഫെഡ് ഓഫീസിന് സമീപം പരുത്തിക്കാട്ട് വീട്ടില്‍ നിമ്മി കോശിയെയാണ് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയത്.

അതേസമയം അക്രമി പരിചയമുള്ളയാളാണെന്നാണ് സൂചന. മാസ്‌കും ഹെല്‍മെറ്റും ധരിച്ചാണ് ഇയാള്‍ എത്തിയത്. സംസാരവും പെരുമാറ്റവും പരിചയമുള്ള ആളിന്റേതായി തോന്നിയെന്ന് നിമ്മി പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. നിമ്മി കോശിയും സഹായിയായ സ്ത്രീയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കൊറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞായിരുന്നു അക്രമിയുടെ വരവ്.
Recommended Video
അക്രമിയുടെ കൈയ്യില്‍ ഒരു കവര്‍ ഉണ്ടായിരുന്നെങ്കിലും കൊടുത്തില്ല. തുടക്കത്തില്‍ സൗമ്യമായി പെരുമാറിയ അക്രമി പിന്നീട് കതക് തള്ളിത്തുറന്ന് അകത്ത് കയറി. വിദേശത്ത് ജോലി ചെയ്യുന്ന നിമ്മിയുടെ മരുമകനുനുമായി തന്റെ മേലുദ്യോഗസ്ഥന് സാമ്പത്തിക ഇടപാട് ഉണ്ടെന്നും, ആ ഇനത്തില്‍ 30 ലക്ഷം രൂപ തന്നെ ഏല്‍പ്പിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ആ പണത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു നിമ്മിയുടെ ഈ സംസാരത്തിലാണ് അക്രമി രോഷാകുലനായത്.
ദേഷ്യം വന്ന ഇയാള്‍ തോക്കെടുത്ത് ചൂണ്ടി പണം തന്നേ പറ്റൂ എന്ന് ബഹളം വെച്ചു. തന്റെ പക്കല്‍ പണം ഇല്ലെന്ന് നിമ്മി തീര്‍ത്ത് പറഞ്ഞപ്പോള്‍ ബാങ്കില്‍ നിന്ന് നാളെ തന്നെ പണം എടുത്ത് വെക്കണമെന്ന് പറഞ്ഞിട്ടാണ് ഇയാള്‍ വീട്ടില്‍ നിന്ന് പോയത്. അക്രമിയെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. പോലീസ് സംഘം സ്ഥലത്തെത്തി സിസിടി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇയാള്‍ കുടുങ്ങുമെന്നാണ് സൂചന.












Click it and Unblock the Notifications