ആലപ്പുഴ രഞ്ജിത്തിന്റെ കൊലപാതകം; മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ ബി ജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
സംശയസ്പദമായി തോന്നുന്ന ഒരു ബൈക്കും പോലീസ് പരിശോധിക്കുന്നുണ്ട്. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തന്നെ വ്യക്തമായിരുന്നു.
കൃത്യമായി ചെയ്ത ആസൂത്രണം ആയിരുന്നു ഈ കൊലപാതകം. അതിനാൽ ഇതിൽ ഉൾപ്പെട്ട തന്നെ ആരും തന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

എന്നാൽ, കൊലപാതകത്തിൽ ജില്ലയിൽ നിന്നുള്ള എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതിന്റെ പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ് ഡി പി ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
പിവി അൻവറിന് കൂടുതൽ കുരിക്ക്; അധിക ഭൂമി കേസ് ഇഡിയും ആദായ നികുതി വകുപ്പും അന്വേഷിക്കണം

അതേ സമയം, ഷാന്‍ വധത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായിരുന്നു. എന്നാൽ, രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താനാകാത്ത പൊലീസിന് എതിരെ നിരവധി വിമർശനം ഉയർന്നിരുന്നു. ഷാന്‍ വധക്കേസില്‍ പിടിയിലായത് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ നിരോധനാജ്ഞ നീട്ടിയിരുന്നു.

ജില്ലയിൽ സമാധാനം പുനസ്ഥാപിക്കാൻ സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട് നാലിന് കളക്ടറേറ്റിൽ ചേരും എന്നാണ് വിവരം. യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ബി ജെ പി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
2023 ല്‍ കോണ്‍ഗ്രസ് കർണാടക പിടിക്കുമോ? കൗൺസിൽ തിരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്ക് ആശങ്ക
ഈ യോഗം ഇന്നലെ നിശ്ചയിച്ചതായിരുന്നു. എന്നാൽ, ബി ജെ പി യുടെ എതിര്‍പ്പിനെ തുടര്‍ന്ന് യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബിജെപി ഉയർത്തിയ എതിർപ്പിനെ തുടർന്നാണ് സർവകക്ഷി സമാധാന യോഗം ഇന്നത്തേക്ക് മാറ്റിയത്. രഞ്ജിത്ത് ശ്രീനിവാസന്‍റെ സംസ്കാരച്ചടങ്ങിന്‍റെ സമയത്ത് യോഗം നിശ്ചയിച്ചതാണ് ബി ജെ പി യെ പ്രകോപിപ്പിക്കാൻ ഇടയാക്കിയത്.

യോഗത്തിന് എത്തില്ലെന്ന് ബി ജെ പി നേതാക്കൾ അറിയിച്ചതോടെ മൂന്ന് മണിയിൽ നിന്ന് അഞ്ചിലേക്ക് സമയം മാറ്റി. പക്ഷെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ എതിർപ്പ് പരസ്യമാക്കിയിരുന്നു. ഇതോടെ വിഷയം ആശയക്കുഴപ്പത്തിൽ എത്തി. എന്നാൽ, യോഗത്തിൽ എല്ലാവരും പങ്കെടുക്കണം എന്ന് ജില്ലാ കളക്ടർ വീണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ബി ജെ പി യോഗത്തിന് വഴങ്ങിയില്ല. ഇതോടെയാണ് യോഗം ഇന്നത്തേക്ക് മാറ്റിയത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ബി ജെ പി നേതാവും ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. വെട്ടേറ്റ ഇയാളെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇദ്ദേഹം മരിക്കുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്ത് വച്ചാണ് രഞ്ജിത്ത് ശ്രീനിവാസന് വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ വെള്ളി കിണറിലെ വീട്ടിലാണ് ആക്രമണം നടന്നത്. ഇതൊരു ജനവാസ മേഖലയാണ്.

ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിച്ചിട്ടുണ്ട് ഇദ്ദേഹം. ബി ജെ പിയുടെ ആലപ്പുഴയിലെ സജീവ പ്രവർത്തകനുമാണ്. നിയോജകമണ്ഡലം സെക്രട്ടറിയടക്കം ഉള്ള ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്. പ്രഭാത സവാരിയ്ക്ക് പോകാൻ തയ്യാറാകുന്നതിന് ഇടെ ഒരു സംഘം ആളുകൾ ചേർന്ന് ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാളുകളായി ആർ എസ് എസ് , എസ് ഡി പി ഐ പ്രവർത്തകർ തമ്മിൽ പരസ്പരം സംഘർഷം നടക്കുന്ന പ്രദേശം ആണ് ആലപ്പുഴ മണ്ണഞ്ചേരി. എന്നാൽ, രാഷ്ട്രീയ സംഘർഷങ്ങൾ വളരെ കുറഞ്ഞു നിൽക്കുന്ന പ്രദേശമാണ് വെള്ളക്കിണർ.