ആദ്യം ഉപേക്ഷിച്ചു, പിന്നീട് മുലപ്പാല്‍ നിഷേധിച്ചു; ഒടുവില്‍ തന്റെ കുഞ്ഞുതന്നെ എന്ന് യുവതി
ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തിയ നവജാതശിശു തന്റേത് തന്നെയന്ന് സമ്മതിച്ച് യുവതി. തുമ്പോളി സ്വദേശിയായ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന നടത്തും. ആലപ്പുഴ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞും യുവതിയും.
കഴിഞ്ഞ ദിവസങ്ങളിൽ കുഞ്ഞ് തന്റേതല്ലെന്ന് യുവതി ആവർത്തിക്കുകയായിരുന്നു. എത്ര ആവശ്യപ്പെട്ടിട്ടും കുഞ്ഞിന് യുവതി മുലപ്പാൽ കൊടുക്കാനും തയ്യാറായിരുന്നില്ല. തന്റെ കുഞ്ഞല്ലെന്ന് പറഞ്ഞായിരുന്നു യുവതി കുഞ്ഞിന് പാല് കൊടുക്കാൻ വിസമ്മതിച്ചത്.

വെള്ളിയാഴ്ച രാവിലെയാണു തുമ്പോളി വികസനം ജങ്ഷനുസമീപം, ജനിച്ച ഉടെ ഉപേക്ഷിച്ചനിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ആക്രിസാധനങ്ങള്‍ പെറുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കടപ്പുറം വനിതാശിശു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ ഉപേക്ഷിച്ചെന്നു കരുതിയ യുവതിയെ കണ്ടെത്തിയിരുന്നു.

എന്നാൽ ആദ്യം ഇവര്‍ തന്റെ കുഞ്ഞല്ല എന്ന് പറയുക ആയിരുന്നു. കുട്ടിയ്ക്ക് മുലപ്പാല്‍ കൊടുക്കാനും യുവതി തയായറായിരുന്നില്ല. യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഒരേ ആശുപത്രിയിലാണ് കുഞ്ഞും യുവതിയും ചികിത്സയിലുള്ളത്. തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്നെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഉറുമ്പു കടിച്ചിട്ടുള്ളതിനാല്‍ ഒരാഴ്ചകൂടി ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും

ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളിയാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരെ വിവരമറിയച്ചത്. പൊലീസ് എത്തുന്നതിന് മുൻപ് തന്നെ കുഞ്ഞിനെ നാട്ടുകാർ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാവിലെ രക്തസ്രാവത്തെ തുടർന്ന് യുവതി ബീച്ച് ആശുപത്രിയിൽ എത്തിയപ്പോൾ പ്രസവം കഴിഞ്ഞ് അധിക നേരമായില്ലെന്ന് ഡോക്ടർമാർക്ക് മനസിലായി.

കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം യുവതി നൽകിയില്ല. വൈകാതെ കുഞ്ഞിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.
യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള സാഹചര്യം അന്വേഷിക്കുമെന്ന് നോർത്ത് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം യുവതി ഗർഭിണി ആണെന്ന വിവരം തങ്ങൾക്ക് അറിയില്ലെന്ന് ഭർതൃവീട്ടുകാർ പറഞ്ഞതായും റിപ്പോർട്ട് ഉണ്ടായിരുന്നു.












Click it and Unblock the Notifications