ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടനാട്ടില്‍ തോമസ് കെ തോമസിനെ വീഴ്ത്താന്‍ ജേക്കബ് എബ്രഹാം; ടിപി സെന്‍കുമാറിനും സാധ്യത

Google Oneindia Malayalam News

കുട്ടനാട്: തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഒരു വര്‍ഷമായി ഒഴിഞ്ഞ് കിടക്കുന്ന കുട്ടനാട് മണ്ഡലത്തില്‍ ഇത്തവണ ആര് വിജയക്കൊടി പാറിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തോമസ് ചാണ്ടി മരിച്ചതോടെ കഴിഞ്ഞ ഏപ്രിലില്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാവുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. ഇത് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ എല്ലാ പാര്‍ട്ടികളും നടത്തി വന്നിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് നീണ്ട് പോവുകയും പിന്നീട് എല്ലാ വരുടേയും അനുവാദത്തോടെ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുകയുമായിരുന്നു.

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല

കുട്ടനാടും തോമസ് ചാണ്ടിയും

കുട്ടനാടും തോമസ് ചാണ്ടിയും

കേരള കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമായ കുട്ടനാട്ടില്‍ തോമസ് ചാണ്ടി ആദ്യമായി വിജയിക്കുന്നത് 2006 ലാണ്. കോണ്‍ഗ്രസില്‍ നിന്നും പുറത്ത് വന്ന കെ കരുണാകരന്‍ രൂപീകരിച്ച ഡമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസിന്‍റെ ഭാഗമായിട്ടായിരുന്നു അദ്യ മത്സരത്തിലെ തോമസ് ചാണ്ടിയുടെ വിജയം. 2011 ലും 2016 ലും എന്‍സിപിയുടെ ഭാഗമായിട്ടായിരുന്നു മത്സരം. ആദ്യ തവണ കെസി ജോസഫിനേയും രണ്ടാം തവണ ജേക്കബ് എബ്രഹാമിനേയും തോമസ് ചാണ്ടി പരാജയപ്പെടുത്തി.

പാലാ സീറ്റ് വിവാദം

പാലാ സീറ്റ് വിവാദം

എന്‍സിപിയില്‍ നിന്നും കുട്ടനാട് സീറ്റ് എറ്റെടുക്കണമെന്ന ആഗ്രഹം തുടക്കത്തില്‍ സിപിഎമ്മിന് ഉണ്ടായിരുന്നെങ്കിലും പാലാ സീറ്റ് വിവാദവും തുടര്‍ന്നുണ്ടായ മാണി സി കാപ്പന്‍റെ മുന്നണി വിടലും കാരമം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് ആയിരിക്കും ഇത്തവണ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി.

 തോമസ് കെ തോമസ്

തോമസ് കെ തോമസ്

മാണി സി കാപ്പന്‍ ഉയര്‍ത്തിയ വെല്ലുവിളിയില്‍ എല്‍ഡിഎഫിനൊപ്പം ഉറച്ച് നിന്ന നേതാവാണ് തോമസ് കെ തോമസ്. മുന്നണി വോട്ടുകള്‍ക്ക് പുറമെ വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ കൂടിയായിരുന്നു കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തില്‍ തോമസ് ചാണ്ടിക്ക് വിജയം ഒരുക്കിയത്. ആ വോട്ടുകള്‍ എത്രത്തോളം നേടാനാവും എന്നത് തോമസ് കെ തോമസിന്‍റെ പ്രകടനത്തില്‍ നിര്‍ണ്ണായകമാവും.

ജോസ് കെ മാണിയുടെ വരവ്

ജോസ് കെ മാണിയുടെ വരവ്

യുഡിഎഫില്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റാണ് കുട്ടനാട്. ഇവരില്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം കൂടെ വന്നത് എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്നുണ്ട്. പരമ്പരാഗത ഇടത് വോട്ടുകള്‍ക്ക് പുറമെ പാര്‍ട്ടി വോട്ടുകള്‍ കൂടി ലഭിക്കുന്നതോടെ മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണ് ഇടത് നേതാക്കള്‍ വിലയിരുത്തുന്നത്. .

കുട്ടനാട് തദ്ദേശം

കുട്ടനാട് തദ്ദേശം

മണ്ഡലത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും എല്‍ഡിഎഫിന് ആശ്വാസം പകരുന്നതാണ്. 13 പഞ്ചായത്തുകളുള്ള കുട്ടനാട്ടില്‍ ആകെ എടത്വ, നെടുമുടി, പുളിങ്കുന്ന് എന്നീ മൂന്ന് പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിന്‍റെ കൈവശം ഉള്ളത്. ബാക്കിയുള്ള 10 പഞ്ചായത്തുകളിലും ഭരണം ഇടതുപക്ഷത്തിനാണ്.

ജേക്കബ് എബ്രഹാം

ജേക്കബ് എബ്രഹാം

യുഡിഎഫില്‍ ഇത്തവണ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫിനായിരിക്കും എന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ജേക്കബ് എബ്രഹാം ആയിരിക്കും മണ്ഡലത്തില്‍ ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചുകൊണ്ട് ജേക്കബ് എബ്രഹാം പ്രവര്‍ത്തനങ്ങല്‍ സജീവമാക്കി വരികയാണ്.

കഴിഞ്ഞ തവണ ബിഡിജെഎസ്

കഴിഞ്ഞ തവണ ബിഡിജെഎസ്

എന്‍ഡിഎയില്‍ കഴിഞ്ഞ തവണ ബിഡിജെഎസ് ആയിരുന്നു കുട്ടനാട്ടില്‍ മത്സരിച്ചത്. ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്നെങ്കിലും മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ് സുഭാഷ് വാസു എത്തിയത്. എന്നാല്‍ 2011 ലെ തിരഞ്ഞെടുപ്പില്‍ 4395 വോട്ട് ലഭിച്ച മണ്ഡലത്തില്‍ 33044 വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന്‍ സാധിച്ചിരുന്നു. സുഭാഷ് വാസ് ബിഡിജെഎസ് വിട്ട സാഹചര്യം കൂടി പരിഗണിച്ച് സീറ്റ് ഏറ്റെടുക്കാനാണ് നീക്കം.

ടിപി സെന്‍കുമാര്‍

ടിപി സെന്‍കുമാര്‍

ബിജെപി സീറ്റ് ഏറ്റെടുക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സാധ്യത മുന്‍ ഡിജിപി ടിപി സെന്‍കുമാറിനാണ്. കെ.എസ്. രാധാകഷ്ണന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ വിജയസാധ്യതയുള്ള മണ്ഡലമെന്ന നിലയില്‍ സീറ്റ് വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നാണ് ബിഡിജെഎസ് നിലപാട്. കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ച 39 സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം.

ഇന്ത്യയിലിരുന്ന് 144 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

English summary
assembly election kerala 2021; Jacob Abraham may contest against Thomas K Thomas in Kuttanad seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X