• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രതികളെ പിടിക്കാനാവുന്നില്ലെങ്കില്‍ പിടിച്ച് തരാം; പൊലീസിനെതിരെ വിമര്‍ശനവുമായി എംടി രമേശ്

Google Oneindia Malayalam News

ആലപ്പുഴ: ബിജെപി പ്രവര്‍ത്തകനും ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറിയുമായ രണ്‍ജിത്ത് ശ്രീനിവാസിന്റെ മരണത്തില്‍ പ്രതികളെ പിടികൂടാത്തതിനെതിരെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ്. പൊലീസിനു പ്രതികളെ പിടിക്കാനായില്ലെങ്കില്‍ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തില്‍ കേടുപാടുകളുണ്ടാകുമെന്നും എം.ടി.രമേശ് പറഞ്ഞു. പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒറ്റുകാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം സംഭവത്തില്‍ ഇന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യപ്രതകളാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് പൊലീസ് പറഞ്ഞത്. പിടിയിലായവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ആലപ്പുഴ സ്വദേശികളുമാണെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്നും പൊലീസ് അറിയിച്ചിരുന്നു.

ഡിലിറ്റ് വിവാദം; ശുപാർശ ഗവർണർ അംഗീകരിച്ചിട്ടുണ്ട്; ശോഭനയുള്‍പ്പെടെയുള്ള മൂന്ന് പേർ; രേഖ പുറത്ത്ഡിലിറ്റ് വിവാദം; ശുപാർശ ഗവർണർ അംഗീകരിച്ചിട്ടുണ്ട്; ശോഭനയുള്‍പ്പെടെയുള്ള മൂന്ന് പേർ; രേഖ പുറത്ത്

ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ഡിസംബര്‍ 19ന് പ്രഭാത സവാരിക്കിറങ്ങുന്നതിനിടെ അദ്ദേഹന്റെ വീടിന് സമീപം വച്ച് കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം പ്രതികള്‍ക്ക് ലഭിക്കുന്നതിനാല്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നുവെന്ന് അന്വേഷണ സംഘത്തിന് ആദ്യഘട്ടത്തില്‍ തന്നെ നിഗമനമുണ്ടായിരുന്നു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് 12 മണിക്കൂറിന്റെ ഇടവേളകളില്‍ കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഷാന്‍ മരണപ്പെടുകയായിരുന്നു.

രണ്‍ജിത്തിന്റെ കൊലപാതകം എന്‍ഐഎയെകൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പൊലീസിനെതിരെ ഗുരകുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് സിനിമാ താരവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബുവും രംഗത്തെത്തിയിരുന്നു.

പടക്ക നിര്‍മ്മാണ ശാലയില്‍ തീപ്പിടിത്തം; നാല് പേര്‍ മരിച്ചു, പൊട്ടിത്തെറി രാസവസ്തു കലര്‍ത്തുന്നതിനിടെപടക്ക നിര്‍മ്മാണ ശാലയില്‍ തീപ്പിടിത്തം; നാല് പേര്‍ മരിച്ചു, പൊട്ടിത്തെറി രാസവസ്തു കലര്‍ത്തുന്നതിനിടെ

അതേസമയം രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വെള്ളക്കിണര്‍ സ്വദേശി സിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ ആലപ്പുഴ ഏരിയ സെക്രട്ടറിയാണ് സിനു. പ്രതി ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും പൊലീസ് പറഞ്ഞു.

കശ്മീരില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കസ്റ്റഡിയില്‍; പ്രതിഷേധം പ്രഖ്യാപിച്ച പിന്നാലെ...കശ്മീരില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കസ്റ്റഡിയില്‍; പ്രതിഷേധം പ്രഖ്യാപിച്ച പിന്നാലെ...

cmsvideo
  പിണറായിയുടെ പോലീസിനെതിരെ കട്ടക്കലിപ്പിൽ മുഹമ്മദ് റിയാസ്

  അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്‍ രണ്‍ജീത്തിന്റെ കൊലപാതകത്തിലെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൊലപാതക കേസ് എന്‍ഐഎക്ക് വിടണമെന്നാണ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നത്. കൊലപാതകങ്ങളില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എസ്ഡിപിഐക്ക് സഹായം ലഭിക്കുന്നുവെന്നാണ് എഡിജിപിയുടെ വെളിപ്പെടുത്തല്‍. പാലക്കാടും ആലപ്പുഴയിലും എസ്ഡിപിഐ നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനന്തര ഗൂഡാലോചനയുണ്ടെന്നായിരുന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ പറഞ്ഞത്. കൊല നടത്തിയ ശേഷം പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് വിദഗ്ധമായി ഒളിവില്‍ കഴിയുകയാണ് രീതിയെന്നും . ഇനിയും രാഷ്ട്രീപകയും കൊലപാതകങ്ങളും തുടരാതിരിക്കാനുള്ള ജാഗ്രത തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

  English summary
  bjp leader mt ramesh criticize police about alappuzha bjp worker ranjith murder
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion