• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രഞ്ജിത്തിന്റെ കൊലപാതകം; അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ആലപ്പുഴ: ബിജെപി നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍. ബിജെപി ജില്ലാ നേതാവും ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറിയുമായിരുന്ന രഞ്ജിത്തിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസിലാണ് അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ആസിഫ്, നിഷാദ്, അലി, സുധീര്‍, അര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. മണ്ണഞ്ചേരിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

ഒമൈക്രോണ്‍ മറ്റ് വകഭേദങ്ങളെക്കാള്‍ മൂന്ന് മടങ്ങ് ശക്തം; നിയന്ത്രണം ശക്തമാക്കണമെന്ന് കേന്ദ്രംഒമൈക്രോണ്‍ മറ്റ് വകഭേദങ്ങളെക്കാള്‍ മൂന്ന് മടങ്ങ് ശക്തം; നിയന്ത്രണം ശക്തമാക്കണമെന്ന് കേന്ദ്രം

രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഞെട്ടിയ ആലപ്പുഴയില്‍ വ്യാപകമായി ഇന്ന് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കൊലക്കേസുകളിലെ പ്രതികള്‍ക്കായി 260 വീടുകളാണ് പൊലീസ് റെയ്ഡ് ചെയ്തത്. പരിശോധന തുടരാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമുണ്ടെന്നാണ് വിവരം. ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. മണ്ണഞ്ചേരി പഞ്ചായത്ത് അംഗവും എസ്ഡിപിഐ നേതാവുമായ നവാസ് നൈനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ബിജെപി നേതാവ് രഞ്ജിത്തിന്റെ വധവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അതിനിടെ ഇന്ന് ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ പൊലീസിനെതിരെ ബിജെപിയും എസ്ഡിപിഐയും രംഗത്തെത്തുകയും ചെയ്തു.

പോലീസ് വന്ദേമാതരവും ജയ് ശ്രീറാമും വിളിപ്പിക്കുന്നുവെന്നാണ് എസ്ഡിപിഐ ആരോപിച്ചു. പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ വെക്കുന്നുവെന്നും ക്രൂര മര്‍ദനം നടത്തുന്നുവെന്നും എസ്ഡിപിഐ നേതാക്കള്‍ ആരോപിച്ചു. അതിനിടെ ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ ഇവിടുത്തെ പോലീസിനെ കൊണ്ട് പറ്റില്ലങ്കില്‍ കേന്ദ്രത്തോട് പറയാമെന്ന് ബിജെപി പ്രസിഡന്റ് ഗോപകുമാറും പറഞ്ഞു. രണ്‍ജീത്തിന്റെ മൃതദേഹത്തോട് ജില്ലാ ഭരണകൂടം അനാദരവ് കാട്ടിയെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തുകയും ചെയ്തു.

അടുത്ത വര്‍ഷം മുതല്‍ തൊഴില്‍ മേഖലയില്‍ വന്‍ മാറ്റം; നാല് ദിവസം ജോലി, പുതിയ ശമ്പളഘടനഅടുത്ത വര്‍ഷം മുതല്‍ തൊഴില്‍ മേഖലയില്‍ വന്‍ മാറ്റം; നാല് ദിവസം ജോലി, പുതിയ ശമ്പളഘടന

സംഭവത്തില്‍ പത്ത് എസ്ഡിപിഐ പ്രവര്‍ത്തകരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നുപേര്‍ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കസ്റ്റഡിയിലുള്ള മറ്റു എഴുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, പ്രതികള്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന രണ്ട് ബൈക്കും പൊലീസ് കണ്ടെടുത്തിരുന്നു. മണ്ണഞ്ചേരി ഭാഗത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തത്. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തന്നെ വ്യക്തമായിരുന്നു.

നഗ്നചിത്രമെടുത്ത കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം; പാലാ ഡിവൈഎസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്നഗ്നചിത്രമെടുത്ത കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം; പാലാ ഡിവൈഎസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

cmsvideo
  Mamata Banerjee's Trinamool Dominates Kolkata Civic Polls With Big Lead | Oneindia Malayalam

  കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ഷാന്‍ വധക്കേസില്‍ പിടിയിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളില്ലെങ്കിലും ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടുകയും ചെയ്തിരുന്നു.

  English summary
  bjp worker ranjith muder in alappuzha five sdpi workers are arrested
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X