രണ്‍ജിത്ത് കൊലപാതകം; പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു, കൂടുതല്‍ അറസ്റ്റ് ഉടന്‍
ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതകം നിര്‍ണായക വഴിത്തിരിവിലേക്ക്. പൊലീസിന് കൂടുതല്‍ സിസിടിവി ദൃശ്യങ്ങളാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇതോടെ കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം രണ്‍ജിത്തിന്റെ കൊലപാതകം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് സിനിമാ താരവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു പ്രതികരിച്ചു. രണ്‍ജീത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. കൊല്ലപ്പെട്ട രണ്‍ജിത്തിന്റെ പേരില്‍ ഒരു സ്റ്റേഷനിലും ഒരു പരാതിയോ ഇല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്തത് നടപ്പിലാക്കിയ കൊലപാതകമാണിതെന്നും കേസിലെ എല്ലാ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് കേരളാ മുഖ്യമന്ത്രി ഉറപ്പ് നല്‍കണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
അതേസമയംകൃത്യത്തില് നേരിട്ട് പങ്കെടുത്ത രണ്ട് പേരുള്‍പ്പടെ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ കൊലപാതകത്തില്‍ നേരിട്ടും, ആസൂത്രണത്തില്‍ പങ്കുള്ള വരുമായി ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. എസ്ഡിപിഐ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ എസ്ഡിപിഐക്കാരന് ചോർത്തി; പോലീസുകാരന് സസ്പെൻഷൻ
കഴിഞ്ഞദിവസം ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകര്‍. അനൂപ്, അഷ്റഫ് എന്നിവരെ ബംഗളുരുവില്‍ നിന്നും അക്കു എന്ന് വിളിക്കുന്ന റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നത്. ഡിസംബര്‍ 19 ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടെകൊലപ്പെടുത്തിയത്.
ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണം; മെട്രോയിലും ബസ്സിലും അമ്പത് ശതമാനം യാത്രക്കാര്‍, ജാഗ്രത നിര്‍ദേശം
പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ രണ്‍ജിത്തിനെ അക്രമിക്കുകയും കുടുംബത്തിന്റെ മുന്നിലിട്ട് അദ്ദേഹത്തെ വെട്ടികൊലപ്പെടുത്തുകയുമായിരുന്നു. രണ്‍ജിത്തിനെ കൊലപ്പെടുത്തിയതിന്റെ തലേ ദിവസമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഇതിന്റെ പകയാണ് രണ്ജിജിത്തിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് കരുതുന്നതെന്ന് പൊലീസ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നു.