ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വഞ്ചിപ്പാട്ട് മത്സരത്തില്‍ വിവാദം തുഴയെറിഞ്ഞു: പാട്ട് അറിയില്ലെന്ന് വിധിയെഴുതി 'ബി' ഗ്രേഡ് നല്‍കി!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഹയര്‍സെക്കന്‍ഡറി വിഭാഗം വഞ്ചിപ്പാട്ട് മത്സരം അവസാനിച്ചതിന് പിന്നാലെ വിവാദം തുഴയെറിഞ്ഞു. ആറന്മുളയില്‍ ജനിച്ചു, വഞ്ചിപ്പാട്ട് പാടി വളര്‍ന്ന കുട്ടികള്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ അവര്‍ക്ക് പാട്ട് അറിയില്ലെന്ന് വിധിയെഴുതി 'ബി' ഗ്രേഡ് നല്‍കി. തങ്ങള്‍ തഴയപ്പെടാനുണ്ടായ കാരണം പറയൂവെന്ന് വിധികര്‍ത്താക്കളോട് മത്സരാര്‍ഥികള്‍. ഒന്നും പറയാതെ വിധി കര്‍ത്താക്കള്‍ സ്ഥലം കാലിയാക്കി.

ഇതോടെ വേദിക്ക് മുന്നില്‍ പ്രതിഷേധവുമായി മത്സരാര്‍ഥികളും പരിശീലകരും തടിച്ചു കൂടി. കാര്‍മല്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മത്സരഫലം വന്നപ്പോള്‍ റാന്നി ഇടക്കുളം ഗുരുകുലം എച്ച്.എസ്.എസിന് 'ബി' ഗ്രേഡ്. പത്തനംതിട്ട ജില്ലയില്‍നിന്നു അപ്പീലിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ മത്സരിക്കാന്‍ വന്നത്.

vanjippattucontroversy-1


ആറന്മുളയില്‍നിന്നുള്ള കുട്ടികള്‍ അടക്കമാണ് മത്സരിക്കാനുണ്ടായിരുന്നത്. പരിശീലിപ്പച്ചതും ആറന്മുള കരയില്‍ നിന്നുള്ളയാളാണ്. ഫലം വന്നപ്പോള്‍ ഇവര്‍ക്ക് ലഭിച്ചത് 'ബി' ഗ്രേഡ്. ഇതോടെയാണ് ബഹളം ആരംഭിച്ചത്. വിധി കര്‍ത്താക്കള്‍ പക്ഷാഭേദം കാണിച്ചുവെന്നായിരുന്നു പരാതി. വിധി കര്‍ത്താക്കള്‍ക്ക് ആറന്മുള ശൈലി അറിയില്ല. മൂന്നു വിധികര്‍ത്താക്കളില്‍ ഒരാളായ ജോണ്‍സണ്‍ മാത്യു കോഴിക്കോട് ജില്ലാ കലോത്സവത്തിലും മാര്‍ക്കിടാനുണ്ടായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

തങ്ങള്‍ക്ക് 'ബി' ഗ്രേഡ് ആകാനുള്ള കാരണം പറയണമെന്നായിരുന്നു ഗുരുകുലം സ്‌കൂളിലെ മത്സരാര്‍ഥികളുടെ ആവശ്യം. വിധികര്‍ത്താക്കള്‍ എഴുതിയ പരാമര്‍ശങ്ങള്‍ പറയണമെന്നും തങ്ങളെ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തുനിയാതെ വിധി കര്‍ത്താക്കള്‍ സ്ഥലം വിട്ടതാണ് മത്സരാര്‍ഥികളെ പ്രകോപിപ്പിച്ചത്. പ്രതിഷേധവുമായി വന്നവരുമായി പോലീസ് ചര്‍ച്ച നടത്തി. അപ്പില്‍ നല്‍കിയാല്‍ പരിഗണിക്കാമെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് വിവാദത്തിന് അവസാനമായത്. 19 ടീമുകളാണ് മത്സരിക്കാനുണ്ടായിരുന്നത്.

English summary
Controversy on vanjippattu in state school youth festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X