• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോവിഡ് പ്രതിരോധം; ആലപ്പുഴ ജില്ലയിലെ ക്രമീകരണങ്ങള്‍ കേന്ദ്ര സംഘം വിലയിരുത്തി

Google Oneindia Malayalam News

ആലപ്പുഴ: കോവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലയിലെ ക്രമീകരണങ്ങള്‍ കേന്ദ്ര സംഘം വിലയിരുത്തി.ഡോ. പല്ലവി, ഡോ.ശുഭ ഗാര്‍ഗ്, ഡോ.എം.പി സുഗുണന്‍, ഡോ. ദീപക് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇന്നലെ ജില്ലയില്‍ എത്തിയത്.

കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുമായി കൂടിക്കാഴ്ച്ച നടത്തിയ ഇവര്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലയില്‍ സ്വീകരിച്ച പ്രത്യേക മുന്‍കരുതല്‍ സംവിധാനങ്ങള്‍, കോവിഡ് പരിചരണ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍, ഓക്‌സിജന്‍ ലഭ്യത എന്നിവയെക്കുറിച്ച് ചോദിച്ചറിഞ്ഞു.

വിദേശത്ത് നിന്നും നാട്ടിലെത്തുന്നവരുടെ പട്ടിക ജാഗ്രതാ സമിതികള്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തി പ്രാദേശിക തലത്തില്‍ തയ്യാറാക്കണം. ക്വാറന്റയിനും സ്വയം നിരീക്ഷണവും നിര്‍ദേശിക്കപ്പെട്ടിട്ടുള്ളവര്‍ അത് പാലിക്കുന്നുണ്ടെന്നും കോവിഡ് പരിശോധന നടത്തുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദേശിച്ചു.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അശ സി. ഏബ്രഹാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു. വണ്ടാനം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കോവിഡ് പരിശോധനാ കേന്ദ്രം, ആലപ്പുഴ

കോവിഡ് മരണം: ജില്ലയില്‍ 1119 പേര്‍ക്ക് ധനസഹായം നല്‍കി

ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലയില്‍ ഇതുവരെ സമപര്‍പ്പിക്കപ്പെട്ട 1543 അപേക്ഷകളില്‍ 1239 എണ്ണം പരിശോധനകള്‍ പൂര്‍ത്തിയാക്കി അംഗീകരിച്ചു. ഇതില്‍ 1119 പേര്‍ക്ക് ധനസഹായമായ 50000 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കിയതായി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു.
.
ധനസഹായത്തിനും കോവിഡ് ബാധിച്ചു മരിച്ച ബി.പി.എല്‍ കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നതിനും ൃലഹശലള.സലൃമഹമ.ഴീ്.ശി പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ പോര്‍ട്ടലിലൂടെ അപ്പീല്‍ നല്‍കുകയും ചെയ്യാം.

ഒമിക്രോണ്‍: പ്രതിരോധ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ആലപ്പുഴ: സംസ്ഥാനത്ത് ഒമിക്രോണ്‍ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ജമുനാ വര്‍ഗീസ് അറിയിച്ചു.
വിദേശത്തുനിന്നും എത്തി ക്വാറന്റൈനിലോ സ്വയം നിരീക്ഷണത്തിലോ കഴിയുന്നവര്‍ ഒരു കാരണവശാലും വീട്ടിലെ മറ്റ് അംഗങ്ങളുമായി ഇടപഴകരുത്. നിരീക്ഷണ കാലം പൂര്‍ത്തിയാകുന്നതുവരെ റൂം ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണം.
നീണ്ട ഇടവേളയ്ക്കു ശേഷം ഉറ്റവരെ കാണാന്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ സ്വന്തം അശ്രദ്ധമൂലം പ്രിയപ്പെട്ടവര്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ നിര്‍ദേശിച്ചു.

English summary
Covid 19 Defence; The central team evaluated the arrangements in Alappuzha district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion