Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം: ആലപ്പുഴയില്‍ ധനകാര്യ സ്ഥാപനങ്ങളുടെ വീട് കയറിയുള്ള പണപ്പിരിവ് നിരോധിച്ചു

ആലപ്പുഴ : കോവിഡ് 19 രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ മൈക്രോ ഫിനാന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍, ചിട്ടി കമ്പിനികള്‍, എന്നിവയുടെ വീടുകളില്‍ കയറിയുള്ള പണപ്പിരിവ് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.

covid

ഇത്തരത്തില്‍ വീടുകള്‍ കയറിയുള്ള പണപ്പിരിവ് കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാകുമെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണീ ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

അതേസമയം, കോവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി അരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി വഴിയാണ് മരുന്നുകളുടെ വിതരണം. പ്രായമായവര്‍, കോവിഡ് ബാധിച്ച് ഭേദമായവര്‍, ക്വറന്റൈനില്‍ കഴിയുന്നവര്‍ ഉള്ളപ്പടെയുള്ളവര്‍ക്കായാണീ പദ്ധതി. പഞ്ചായത്തിലെ എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി പറഞ്ഞു. എല്ലാ വീടുകളിലും വൈകിട്ട് അണു നശീകരണത്തിനായി അപരാജിത ചൂര്‍ണം പുകയ്ക്കാനായി ധൂപ സന്ധ്യ എന്ന പദ്ധതിയും ഉടന്‍ നടപ്പാക്കും.

Recommended Video

cmsvideo
    COVID-19 vaccine to come in pill form ? | Oneindia Malayalam

    കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വൈദ്യസഹായം തേടുന്നതിനായി ടെലി മെഡിസിന്‍ യൂണിറ്റും സജ്ജമാക്കി. പഞ്ചായത്തിലെ കോവിഡ് കണ്‍ട്രോള്‍ റൂമിന് കീഴിലാണ് ടെലി മെഡിസിന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+