• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

‘ക്രിമിനലുകളുടെ കേന്ദ്രമാണോ ശാഖ? അഭിമന്യൂ കൊലക്കേസിൽ ആർഎസ്എസിനെ വിമർശിച്ച് സിപിഎം ജില്ലാ നേതൃത്വം

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി. അഭിമന്യുവിന്റെ കൊലപാതകത്തിൽ ആര്‍എസ്എസ് പ്രാദേശിക പ്രവര്‍ത്തകര്‍ക്കും അറിവുണ്ടെന്നാണ് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസർ ഉന്നയിക്കുന്ന ആരോപണം. കൊലപാതക കേസിലെ പ്രധാന പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജയ് ദത്ത് ഇന്ന് പോലീസിൽ കീഴടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ആര്‍എസ്എസിനെതിരെ ആര്‍ നാസർ ഗുരുതര വിമര്‍ശനമുന്നയിച്ചത്.

തിരഞ്ഞെടുപ്പിനായി സമാഹരിച്ച തുക, കൗണ്ടർ ഫോയിൽ ശേഖരിക്കാൻ സമയം വേണം: കെ.എം ഷാജിതിരഞ്ഞെടുപ്പിനായി സമാഹരിച്ച തുക, കൗണ്ടർ ഫോയിൽ ശേഖരിക്കാൻ സമയം വേണം: കെ.എം ഷാജി

അഭിമന്യു കൊലക്കേസിൽ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അടിയന്തിരമായി എല്ലാ പ്രതികളെയും പിടികൂടണമെന്നും ആര്‍ നാസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ സജയ് ദത്ത് ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതിക്കെതിരെ ഉടൻ തന്നെ നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും പൊലീസ് പറഞ്ഞു. അതേ സമയം കേസിലെ മറ്റ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സജ്ഞയ് ജിത്തിനെ ചോദ്യം ചെയ്യും. കേസില്‍ സജ്ഞയ് ദത്ത് അറസ്റ്റിലായതോടെ മൊത്തം അഞ്ച് പ്രതികള്‍ ഉണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. അതേ സമയം വ്യക്തിവൈരാഗ്യം മൂലമാണ് അഭിമന്യുവിനെ കൊല ചെയ്തതെന്നാണ് നിഗമനം.

കൊല ചെയ്യപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശി, ആദര്‍ശ് എന്നിവരുടെ മൊഴിയും കേസിൽ നിര്‍ണായകമാണ്. അഭിമന്യൂവിന്റെ അച്ഛന്റെ വെളിപ്പെടുത്തലും കേസിൽ നിർണ്ണായകമായിത്തീരും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തവണയാണ് സജയുടെ നേതൃത്വത്തിലുള്ള ആര്‍എസ്- എസ് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ വീട് ആക്രമിച്ചതെന്നാണ് വെളിപ്പെടുത്തൽ. അച്ഛന്‍ അമ്പിളി കുമാര്‍ പോലീസിനോട് ഇക്കാര്യം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

വിഷു ദിനമായ ഏപ്രിൽ 13 രാത്രിയാണ് അഭിമന്യൂ കൊലചെയ്യപ്പെട്ടത്. അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്ന് പിതാവ് അമ്പിളി കുമാര്‍ പറയുമ്പോഴും അതേസമയം അഭിമന്യൂവിന്റെ സഹോദരന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. കൂട്ടുകാർക്കൊപ്പം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനെത്തിയപ്പോഴാണ് എതിര്‍ സംഘം തര്‍ക്കത്തിലേര്‍പ്പെട്ടത്. ഈ തർക്കത്തിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

cmsvideo
  Two rss workers arrested for abhimanyu case

  English summary
  CPM district leadership against RSS over Abhimanyu murder case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X