• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; ഇന്നും നാളെയും നിരോധനാജ്ഞ; ഞെട്ടൽ മാറാതെ നഗരം

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മണിക്കൂറുകൾക്കിടെ ഇരട്ട കൊലപാതകം. 12 മണിക്കൂറിന്റ വ്യത്യാസത്തിലാണ് 2 കൊലപാതകങ്ങളും സംഭവിച്ചിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആലപ്പുഴ എസ്‌ ഡി പി ഐ യുടെ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ബി ജെ പിയുടെ ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപെട്ടത്.

സംഭവത്തിന് തുടക്കം ആകുന്നത് ഇന്നലെ മുതലാണ്. ശനിയാഴ്ച രാത്രിയോടെ ആണ് ആലപ്പുഴയിൽ നാടിനെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ശനിയാഴ്ച രാത്രി എസ്‌ ഡി പി ഐ സംസ്ഥാന സെക്രട്ടറിയെ കെ എസ് ഷാനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയാണ് കെ എസ് ഷാൻ. ശനിയാഴ്ച രാത്രി 8 മണിയോടെ ആണ് സംഭവം നടന്നത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. തലയ്ക്കും ഇരു കൈകൾക്കും ശരീര മാസകലവും വെട്ടേറ്റിരുന്നു ഇയാൾക്ക്.

​ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അർധരാത്രി തന്നെ മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകർ ആണെന്ന് എസ്‌ ഡി പി ഐ ആരോപിച്ചു.

ആലപ്പുഴ കൊലപാതകങ്ങള്‍; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി, ഞെട്ടിപ്പിക്കുന്നതെന്ന് വിഡി സതീശന്‍ആലപ്പുഴ കൊലപാതകങ്ങള്‍; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി, ഞെട്ടിപ്പിക്കുന്നതെന്ന് വിഡി സതീശന്‍

അതേസമയം, ഞായറാഴ്ച പുലർച്ചെ വീണ്ടും ജില്ലയിൽ കൊലപാതകം നടന്നു. ബി ജെ പിയുടെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബി ജെ പിയുടെ ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ ആണ് കൊല്ലപ്പെടുത്തിയത്. വെട്ടേറ്റ ഇയാളെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇദ്ദേഹം മരിക്കുകയായിരുന്നു.

ആലപ്പുഴ നഗര ഭാഗത്ത് വച്ചാണ് രഞ്ജിത്ത് ശ്രീനിവാസന് വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ വെള്ളി കിണറിലെ വീട്ടിലാണ് ആക്രമണം നടന്നത്. ഇതൊരു ജനവാസ മേഖലയാണ്. ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിച്ചിട്ടുണ്ട് ഇദ്ദേഹം. ബി ജെ പിയുടെ ആലപ്പുഴയിലെ സജീവ പ്രവർത്തകനുമാണ്. നിയോജകമണ്ഡലം സെക്രട്ടറിയടക്കം ഉള്ള ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്.

പ്രഭാത സവാരിയ്ക്ക് പോകാൻ തയ്യാറാകുന്നതിന് ഇടെ ഒരു സംഘം ആളുകൾ ചേർന്ന് ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു എന്നാണ് വിവരം. നാളുകളായി ആർ എസ് എസ് , എസ്‌ ഡി പി ഐ പ്രവർത്തകർ തമ്മിൽ പരസ്പരം സംഘർഷം നടക്കുന്ന പ്രദേശം ആണ് ആലപ്പുഴ മണ്ണഞ്ചേരി. എന്നാൽ, രാഷ്ട്രീയ സംഘർഷങ്ങൾ വളരെ കുറഞ്ഞു നിൽക്കുന്ന പ്രദേശമാണ് വെള്ളക്കിണർ.

ജില്ലയിൽ എസ്‌ ഡി പി ഐയ്ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇത്. ആക്രമ സാധ്യത കണക്കിൽ എടുത്ത് ജില്ലാ പോലീസ് മേധാവി ജി ജയദേവ് , ഡി വൈ എസ്‌ പി എൻ. ആർ ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

അത്യന്തം ആശങ്കപ്പെടുത്തുന്നതും അതിനൊപ്പം ഗുരുതരവും ആയ സാഹചര്യമാണ് ഇത് . കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പ്രതികാരം എന്നാണ് പോലീസി പറയുന്നത്. പക്ഷെ, ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ് ഡി പി ഐ നേതാവിനെ വെട്ടി കൊന്ന പ്രതികളെ തിരിച്ചറിയുകയും ചെയ്തു. ആലപ്പുഴയിലെ വിവിധ മേഖലകളിൽ സംഘർഷം വ്യാപിക്കുകയാണ് എന്ന വിവരവും ഉണ്ട്. ബിജെപി ഒബിസി മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തി ഇരിക്കുന്നത്.

ഇന്നലെ ആലപ്പുഴ മണ്ണഞ്ചേരിയിൽ ഉണ്ടായ ആക്രമണത്തിന് തുടർച്ച എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

English summary
double political murder in alappuzha prohibition announced district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X