Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരിക്കടത്ത് ; ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി, പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കേസിലെ പ്രതികള്‍ക്ക് ജാമ്യം നിന്നുവെന്നാണ് സിനാഫിനെതിരായി പാര്‍ട്ടിയുടെ കണ്ടെത്തല്‍.

cpm

ആലപ്പുഴ: ലഹരിക്കടത്ത് കേസില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടിയെടുത്ത് സി പിഎം. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലാണ് പാര്‍ട്ടി നടപടി. ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രാഞ്ച് അംഗം വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയുമായ സിനാഫിനെ സസ്പെന്‍ഡ് ചെയ്തു. സിനാഫിനെ ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

കേസിലെ പ്രതികള്‍ക്ക് ജാമ്യം നിന്നുവെന്നാണ് സിനാഫിനെതിരായി പാര്‍ട്ടിയുടെ കണ്ടെത്തല്‍. രണ്ടുപേര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ആലിശ്ശേരി ലോക്കല്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് നടപടിക്കുള്ള തീരുമാനം. ജില്ലാ കമ്മിറ്റിയും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ആലപ്പുഴ സി പി എമ്മിന് എതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. സി പി എമ്മിനെതിരെ ദൃശ്യ അച്ചടി മാധ്യമങ്ങളില്‍ വന്നി കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥയില്‍ ജീവിക്കുന്ന പലരും തെറ്റായ സമീപനങ്ങളും പ്രവണതകളും സ്വീകരിക്കുന്നതായി ഉണ്ടാകും. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് അടിപ്പെടാന്‍ പാടില്ലെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചിരുന്നു.

എന്നാല്‍ ജില്ലയില്‍ ഏതാനും ചില സഖാക്കള്‍ തെറ്റായ സമൂഹം അങ്ങീകരിക്കാത്ത ചില തെറ്റുകളില്‍ അകപ്പെട്ടതായി ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ ചില സംഘടനാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതേപോലുള്ള തെറ്റായ പ്രവണതകള്‍ ചെയ്യുന്നവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലനില്‍ക്കാന്‍ കഴിയുകയുമില്ല.

ഈ പ്രശ്‌നങ്ങളില്‍ കൈകൊണ്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ട് എന്ന രൂപത്തില്‍ ചില സഖാക്കളുടെ പേരെടുത്ത് പറഞ്ഞ് വാര്‍ത്തകള്‍ കൊടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്തയായി കൊടുത്ത് പാര്‍ട്ടിയെയും സഖാക്കളെയും മോശപ്പെടുത്തുവാനുള്ള മാധ്യമ നുണ പ്രചരണം തുടരുകയാണ്.

കുട്ടനാട് ഏരിയായില്‍ പാര്‍ട്ടി സഖാക്കള്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ തര്‍ക്കമുണ്ടായിരുന്നതില്‍ ചിലര്‍ കുറെ അധികം സഖാക്കളുടെ പേര് എഴുതി തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് നല്‍കുകയുണ്ടായി. അവര്‍ നല്‍കിയ വാര്‍ത്തകള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച് പാര്‍ട്ടിയെ മോശപ്പെടുത്തുവാനുള്ള പ്രവണതയാണ് മാധ്യമങ്ങളില്‍ ചിലര്‍ സ്വീകരിച്ചത്.

ആയിരക്കണക്കിന് പാര്‍ട്ടി അംഗങ്ങളും ലക്ഷക്കണക്കിന് അനുഭാവികളുമായിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചില തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉയര്‍ന്ന് വരിക സ്വഭാവികമാണ്. ആ പ്രശ്‌നങ്ങള്‍ ഓരോന്നും ചര്‍ച്ച ചെയ്ത് പരിഹരിച്ച് പാര്‍ട്ടിയെ ഏകീകരിക്കുകയും പാര്‍ട്ടിയും ബഹുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കുകയും ചെയ്യും.

കുട്ടനാട്ടിലെ ഈ തര്‍ക്ക പ്രശ്‌നങ്ങള്‍ എല്ലാം ഏറെ കുറെ പരിഹരിച്ച് വരികയാണ്. ഈ തര്‍ക്കത്തിന്റെ പേരില്‍ ഒരു സഖാവ് പോലും മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നപോലെ പാര്‍ട്ടിക്ക് നഷ്ടപ്പെടില്ല. ആയതിനാല്‍ പാര്‍ട്ടിയെ മോശപ്പെടുത്തുവാന്‍ വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന കള്ള നുണ പ്രചാരവേലകളെ മുന്‍കാലങ്ങളിലെ പോലെ തന്നെ ജില്ലയിലെ പാര്‍ട്ടി സഖാക്കളും ബഹുജനങ്ങളും തള്ളികളയുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+