ട്രെയിന്‍ തട്ടി അച്ഛനും മകനും ദാരുണാന്ത്യം; പിതാവ് മരിച്ചത് മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
ആലപ്പുഴ: റെയില്‍ പാളത്തിലൂടെ ഇയര്‍ഫോണില്‍ പാട്ടുകേട്ട് നടക്കുകയായിരുന്ന യുവാവ് ട്രെയിന്‍ ചട്ടി മരിച്ചു. പിന്നാലെ രക്ഷിക്കാന്‍ ചെന്ന പിതാവും അപകടത്തില്‍ മരണപ്പെട്ടു. ആലപ്പുഴ അരൂരിലാണ് സംഭവം. ചന്തിരൂര്‍ പുളിത്തറ വീട്ടില്‍ പുരുഷോത്തമന് (69) മകന് നിധീഷ് (28) എന്നിവരാണ് ട്രെയിന്‍ തട്ടി മരണപ്പെട്ടത്. കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് തട്ടിയാണ് ഇരുവരും മരണപ്പെട്ടത്. ട്രെയിന്‍ വരുന്നതറിയാതെ പാളത്തില്‍ നിന്ന നിധിഷിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവ് പുരുഷോത്തമനും അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ചന്തിരൂര്‍ റെയില്‍വെ ക്രോസിന് സീപമായിരുന്നു അപകടം സംഭവിച്ചത്.
സൗദി രാജാവ് സല്മാന് എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്
ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ പാളത്തിലൂടെ നടക്കുകയായിരുന്ന നിധിഷ് ട്രെയിന്‍ വരുന്നത് അറിഞ്ഞിരുന്നില്ല. തീവണ്ടി വരുന്ന സമയത്ത് മകന് റെയില്‍പ്പാളത്തിലൂടെ നടക്കുന്നതുകണ്ട് പിതാവ് പുരുഷോത്തമന് ഓടിച്ചെല്ലുകയായിരുന്നു. മകനെ തള്ളിമാറ്റാന്‍ ശ്രമിക്കുമ്പോഴേക്കും തീവണ്ടി ഇരുവരെയും തട്ടിത്തെറിപ്പിച്ചു. ഇതോടെ മകനെ രക്ഷിക്കുന്നതിനായി പുരുഷോത്തമന് ശ്രമിച്ചെങ്കിലും ഇരുവരും ട്രെയിന്‍ തട്ടി മരണപ്പെടുകായിരുന്നു. മത്സ്യ തൊഴിലാളിയാണ് പുരുഷോത്തമന്.
നിധീഷ് രണ്ട് വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഓര്‍മ്മ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. പൂര്‍ണ്ണമായി രോഗമുക്തനായില്ലെങ്കിലും അടുത്തകാലത്ത് ചെറിയ ജോലികള്‍ ചെയ്തുവരികയായിരുന്നു. അരൂര്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുമ്പളം ശാന്തിവനം ശ്മശാനത്തില്‍ ഇരുവരുടെയും മൃതദേഹം സംസ്കരിച്ചു. റെയില്‍വേ പൊലീസ് എസ്ഐ രമേശും സംഘവും അപകട സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. ശാന്തയാണ് പുരുഷോത്തമന്റെ ഭാര്യ. മറ്റൊരു മകന്: നിഷാദ്.
കോൺഗ്രസിൽ സമവായം.. പുനഃസംഘടനയ്ക്ക് പ്രത്യേക മാനദണ്ഡം..പരിശോധിക്കാൻ 5 അംഗ സമിതി