ആലപ്പുഴയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൊറോണ, ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ആകെ 175 രോഗികള്‍
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ എട്ട് പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇവരില്‍ ആറ് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ ദില്ലയില്‍ നിന്ന് വന്നതുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 175 ആയി. രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും ആറുപേരെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇന്ന് 9 പേര്‍ രോഗംമുക്തരായി.
മുംബൈയില്‍ നിന്നും എത്തിയ മുതുകുളം സ്വദേശി , ഡല്‍ഹിയില്‍ നിന്നും എത്തിയ ആല, മുളക്കുഴ സ്വദേശികള്‍ , കുവൈറ്റില്‍ നിന്നും എത്തിയ കണ്ടല്ലൂര്‍ സ്വദേശിശി, മുംബൈയില്‍ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശിനി ,മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പുന്നപ്ര സ്വദേശി , അബുദാബിയില്‍ നിന്നും എത്തിയ തഴക്കര സ്വദേശിനി , കുവൈറ്റില്‍ നിന്നും എത്തിയ ബുധനൂര്‍ സ്വദേശി , അബുദാബിയില്‍ നിന്നുംഎത്തിയ മാന്നാര്‍ സ്വദേശിനി എന്നിവരാണ് രോഗവിമുക്തരായത്. ഇതോടെ ജില്ലയില്‍ ആകെ 133പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.
1. കൊല്ലത്തെ ആശുപത്രിയില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ മകള്‍ (45 വയസ് )
2.കുവൈറ്റില്‍ നിന്നും 15/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാണ്ടനാട് സ്വദേശിയായ യുവാവ്
3.മസ്‌കറ്റില്‍ നിന്നും 19/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന രാമങ്കരി സ്വദേശിയായ യുവാവ്
4.ദമാമില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ദേവികുളങ്ങര സ്വദേശിയായ യുവാവ്
5.കുവൈറ്റില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാലമേല്‍ സ്വദേശിയായ യുവാവ് .
6.യമനില്‍ നിന്നും 25/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പത്തിയൂര്‍ സ്വദേശിയായ യുവാവ്
7.ഡല്‍ഹിയില്‍ നിന്നും 11/6ന് എറണാകുളത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തണ്ണീര്‍മുക്കം സ്വദേശിനിയായ യുവതി
8.ഷാര്‍ജയില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പുന്നപ്ര സ്വദേശിയായ യുവാവ്