ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിനെ ഹരിപ്പാടും കൈവിടും; ആലപ്പുഴ തൂത്ത് വാരുമെന്ന് സിപിഎം, ആറിടത്ത് വിജയമെന്ന് യുഡിഎഫും

Google Oneindia Malayalam News

ആലപ്പുഴ: 2016 ലെ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ആകെയുള്ള 9 ല്‍ എട്ട് മണ്ഡലങ്ങളിലും വിജയിച്ചത് ഇടതുമുന്നണിയായിരുന്നു. ഇത്തവണയും സമാനമായ വിജയമാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എന്നാല്‍ പകുതിയിലേറേയും സീറ്റുകളില്‍ ഇത്തവണ വിജയം തങ്ങള്‍ക്കായിരിക്കുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞെങ്കിലും ജില്ലയില്‍ മൂന്ന് മുന്നണിയും ഇതുവരെ സീറ്റ് വിഭജനം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. എത്രയും പെട്ടെന്ന് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാനാണ് നീക്കം.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

ആലപ്പുഴയില്‍ 9 സീറ്റ്

ആലപ്പുഴയില്‍ 9 സീറ്റ്

ആലപ്പുഴയിലെ 9 സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ഹരിപ്പാട് മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. എല്‍ഡിഎഫ് വിജയിച്ച എട്ട് സീറ്റില്‍ അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സിപിഎമ്മും ചേര്‍ത്തലയില്‍ സിപിഐയും കുട്ടനാട്ടില്‍ എന്‍സിപിയും വിജയിച്ചു.

ചെങ്ങന്നൂരിലെ വിജയം

ചെങ്ങന്നൂരിലെ വിജയം

ഉപതിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ഭൂരിപക്ഷം കുത്തനെ ഉയര്‍ന്നതും എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എ​എം ആരിഫ് വിജയിച്ചെങ്കിലും പല മണ്ഡലങ്ങളിലും യുഡിഎഫ് വോട്ടുയര്‍ത്തി. മണ്ഡലം തിരിച്ചുള്ള കണക്കില്‍ മുന്‍തൂക്കം യുഡിഎഫിനായിരുന്നു കേരളത്തില്‍ എല്‍ഡിഎഫ് വിജയിച്ച ഏക ലോകസഭാ മണ്ഡലവും ആലപ്പുഴയായിരുന്നു.

ചേര്‍ത്തലയും കായംകുളവും

ചേര്‍ത്തലയും കായംകുളവും

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന് കീഴിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്തും യുഡിഎഫിനായിരുന്നു ലീഡ്. ചേര്‍ത്തലയും കായംകുളവും മാത്രമാണ് അന്ന് എല്‍ഡിഎഫിനൊപ്പം നിന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അടൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സീറ്റിങ് മണ്ഡലം സിപിഎമ്മിന് നഷ്ടമാവുകയും ചെയ്തു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വന്‍ വിജയം നേടി ആലപ്പുഴയിലെ കരുത്ത് വീണ്ടെടുത്തു.

എല്‍ഡിഎഫ് പ്രചരണം

എല്‍ഡിഎഫ് പ്രചരണം


തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് ഇടത് നേതാക്കള്‍ അവകാശപ്പെടുന്നത്. സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങലും ഭക്ഷ്യ കിറ്റും സാമുഹിക സുരക്ഷ പെന്‍ഷന്‍ അടക്കമുള്ള പദ്ധതികളും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രചരണം ഏകോപിപ്പിക്കുന്നത്. വിവാദ വിഷയങ്ങള്‍ വിശദീകരിക്കാന്‍ പ്രത്യേക ശ്രദ്ധയും നല്‍കുന്നുണ്ട്.

 കായംകുളം, അമ്പലപ്പുഴ

കായംകുളം, അമ്പലപ്പുഴ


സീറ്റ് വിഭജനം ഔദ്യോഗികമായി പൂര്‍ത്തിയായില്ലെങ്കിലും ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, അമ്പലപ്പുഴ, ആലപ്പുഴ, അരൂർ മണ്ഡലങ്ങളിൽ ഇത്തവണയും സിപിഎം മത്സരിച്ചേക്കും. സിപിഐ ഹരിപ്പാടും ചേര്‍ത്തലയും മത്സരിക്കും. സിപിഐയില്‍ നിന്നും ഹരിപ്പാട് ഏറ്റെടുക്കണമെന്ന ആഗ്രഹം സിപിഎമ്മിനുണ്ട്. ശക്തമായ മത്സരം കാഴ്ചവെച്ച് ഹരിപ്പാട് രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാനാണ് നീക്കം. കുട്ടനാട്ടില്‍ എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയായി തോമസ് കെ തോമസ് വരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

യുഡിഎഫ് ധാരണ

യുഡിഎഫ് ധാരണ

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിന്‍റെ ആശങ്ക ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് യുഡിഎഫിന്‍റെ പൊതുവേയുള്ള വിലയിരുത്തല്‍. സര്‍ക്കാറിനെതിരായ വിവാദങ്ങളാണ് യുഡിഎഫ് പ്രധാനമായും പ്രചാരണ വിഷയമാക്കുന്നത്. 2016 ല്‍ ഭരണ വിരുദ്ധ വികാരം ശക്തമായിരുന്നതിനാലാണ് വിജയം ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയതെന്നാണ് വിലയിരുത്തുന്നത്.

കുട്ടനാട് ഒഴികെ

കുട്ടനാട് ഒഴികെ

നിലവില്‍ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും ഇത് ജില്ലയിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. ഘടകക്ഷികളുമായുള്ള തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ യുഡിഎഫില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സീറ്റ് ധാരണയായിട്ടില്ലെങ്കിലും കുട്ടനാട് ഒഴികെയുള്ള മണ്ഡലങ്ങളിൽ സീറ്റ് കൈമാറ്റം വേണ്ടിവരില്ലെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

എൽജെഡിക്ക് നല്‍കിയ അമ്പലപ്പുഴ

എൽജെഡിക്ക് നല്‍കിയ അമ്പലപ്പുഴ

2016 ല്‍ അന്ന് മുന്നണിയുടെ ഭാഗമായിരുന്ന എല്‍ജെഡിക്കായിരുന്നു അമ്പലപ്പുഴ സീറ്റ് നല്‍കിയിരുന്നത്. ഇത്തവണ അവര്‍ മുന്നണി വിട്ട് പോയതിനാല്‍ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ സീറ്റിനായി മുസ്ലീം ലീഗും രംഗത്തുണ്ട്. എന്നാല്‍ എൽജെഡിക്കു നൽകുന്നതിനു മുൻപ് കോൺഗ്രസ് മത്സരിച്ച സീറ്റ് ആ പാർട്ടി മുന്നണി വിട്ടതോടെ തിരിച്ചെടുക്കുകയാണെന്നതാണ് കോണ്‍ഗ്രസിന്‍റെ ന്യായം.

കേരള കോണ്‍ഗ്രസ് ജോസഫ്

കേരള കോണ്‍ഗ്രസ് ജോസഫ്

കുട്ടനാട് സീറ്റില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവകാശവാദം ശക്തമാക്കുകയാണ്. അവിടെ അവര്‍ അനൗദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റിനായി മുന്നണിയിലേക്ക് പുതുതായി വന്ന മാണി സി കാപ്പനും കൂട്ടരും രംഗത്തുണ്ട്. സുള്‍ഫിക്കര്‍ മയൂരിക്ക് സീറ്റ് നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് യുഡിഎഫ് നല്‍കുന്ന സൂചന

ബിഡിജെഎസുമായുള്ള കൂട്ടുകെട്ട്

ബിഡിജെഎസുമായുള്ള കൂട്ടുകെട്ട്

എന്‍ഡിഎയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ പോലും രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ബിഡിജെഎസുമായുള്ള കൂട്ടുകെട്ട് വോട്ട് വർധനയ്ക്കു കാരണമായെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ ഇത്തവണ അവര്‍ക്ക് കൂടുതല്‍ പരിഗണി ബിജെപി നല്‍കിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് അധികാത്തിലെത്താന്‍ കഴിഞ്ഞ ബിജെപിക്ക് പല പഞ്ചായത്തുകളിലും ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ സാധിച്ചിരുന്നു.

അരൂർ, ചേർത്തല

അരൂർ, ചേർത്തല

അരൂർ, ചേർത്തല, കുട്ടനാട്, കായംകുളം മണ്ഡലങ്ങൾ ഇത്തവണയും ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അവര്‍ക്ക് തന്നെ ലഭിക്കാനാണ് സാധ്യത. ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലെ ബിജെപിയുടെ സ്വാധീനം മറ്റ് മുന്നണികള്‍ക്കും തലവേദനയാണ്. കേന്ദ്ര സര്‍ക്കാറിന്‍റെ ജനകീയ പദ്ധതികളാണ് ഇത്തവണയും ബിജെപിയുടെ പ്രചാരണ വിഷയം.

ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ? | Oneindia Malayalam

English summary
kerala assembly election 2021; will win all the 10 seats in Alappuzha including Harippad constituency: cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X