ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് മുക്തി നേടിയവര്‍ക്ക് വീണ്ടും രോഗബാധ, ആശങ്ക., പോംവഴി ഒന്നു മാത്രം..!!

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലയിലാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആശങ്ക വീണ്ടും ഉയരുകയാണ്. ഒരു തവണ രോഗം ബാധിച്ചവരും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക തന്നെയാണ് ഇതിനുള്ള ഒരു പോംവഴിയെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. വീണ്ടും രോഗം ബാധിക്കുന്നതിനുള്ള പ്രധാന കാരണം വൈറസിനെ പ്രതിരോധിക്കാന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ പര്യാപ്തമാകുന്നില്ല എന്നതാണ്.

covid

എന്നാല്‍ ചിലരുടെ കാര്യത്തില്‍, ആന്റിബോഡികള്‍ ഉണ്ടാകുന്നില്ല, ഇനി ഉണ്ടായാല്‍ അവ നീണ്ടു നില്‍ക്കാത്തതും രോഗം ബാധിക്കാന്‍ കാരണമാകുന്നു. അതേസമയം, ചിക്കന്‍ ബോക്‌സ് പോലുള്ള രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ആജീവനാന്ത കാലത്തേക്ക് പ്രതിരോധം നല്‍കാറുണ്ട്. കൊവിഡിന്റെ കാര്യത്തില്‍ അങ്ങനെയൊരു പ്രതിരോധം ശരീരത്തിന് ലഭിക്കുന്നില്ല. കൊവിഡ് രോഗം ബാധിച്ച് മുക്തി നേടുന്നവര്‍ മാസ്‌കും സാനിറ്റൈസറും, സാമൂഹിക ആകലവും പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു.

അതേസമയം, ആലപ്പുഴ ജില്ലയില്‍ ഇന്ന് ആലപ്പുഴ ജില്ലയില്‍ 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ വിദേശത്ത് നിന്നും പത്ത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 146 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 5714 പേര്‍ രോഗമുക്തരായി. 1944 പേര്‍ ചികിത്സയിലുണ്ട്.

English summary
Kerala Covid Update; Reinfection Reported in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X