ആലപ്പുഴയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ; ഇന്ന് 832 പേര്‍ക്ക് കൊവിഡ്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ. ജില്ലയില്‍ 9.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 832 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 808 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 192180 പേര്‍ രോഗമുക്തരായി. 7981 പേര്‍ ചികിത്സയിലുണ്ട്.
228 പേര്‍ കോവിഡ് ആശുപത്രികളിലും 1285 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5224 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 171 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2361 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1827 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 21831 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 8334 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധനയ്ക്ക് അയച്ചത്. വ്യാഴാഴ്ച ജില്ലയ്ക്കു ലഭിച്ച 36000 ഡോസ് കോവിഡ് വാക്സിനുള്‍പ്പെടെ 36,864 ഡോസാണ് സ്റ്റോക്കുള്ളതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
അതേസമയം, നാളെ (ജൂലൈ മുന്നിന്) രാവിലെ 10.30 മുതല്‍ 12.15 വരെ പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകള്‍ക്കായി തീരുമാനിച്ചിട്ടുള്ള പൊതു പ്രാഥമിക പരീക്ഷ അവസാന ഘട്ടമായി നടത്തും. പി.എസ്.സി. പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് പരീക്ഷ എഴുതാനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കും.
ഇവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു പരീക്ഷ എഴുതണം. ഉദ്യോഗാര്‍ത്ഥികള്‍ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. വിശദ വിവരത്തിന് ഫോണ്‍: 0477-2264134.












Click it and Unblock the Notifications